കോവിഡ് കാലം ജോലികള്‍ വീടിനുള്ളിലേക്ക് പറിച്ച് നട്ടതോടെ നല്ലൊരു ശതമാനം ആളുകള്‍ക്കും അഞ്ച് കിലോ വരെ ശരീരഭാരം കൂടിയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യായാമങ്ങളെല്ലാം നിര്‍ത്തിവെച്ച് രുചികരമായ ഭക്ഷണത്തിന് പിന്നാലെയുള്ള പോക്ക് അമിതവണ്ണത്തിലേക്കാണ് നയിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, ഹേൃദ്രാഗങ്ങള്‍, പലതരം അര്‍ബുദങ്ങള്‍, അസ്ഥിക്ഷയം, ദന്തരോഗം തുടങ്ങിയവയുടെ മുഖ്യകാരണം അനാരോഗ്യകരമായ ആഹാരരീതിയും വ്യായാമത്തിന്റെ അപര്യാപ്തതയുമാണ്. അന്നജം, പൂരിതകൊഴുപ്പുകള്‍, മധുരം, ഉപ്പ് എന്നിവ വളരെയധികമുണ്ട് എന്നതാണ് ഇന്നത്തെ ആഹാരരീതിയിലെ പ്രധാന അപാകത. ഒരു ദിവസം നമ്മള്‍ അകത്താക്കുന്ന ഊര്‍ജം ആവശ്യമുള്ളതിനെക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍, ആവശ്യത്തിനുള്ള പോഷകങ്ങള്‍ ഇവ നല്‍കുന്നുമില്ല. അധികമുള്ള ഊര്‍ജം കൊഴുപ്പായി മാറി അമിതവണ്ണത്തിന് കാരണമാകുന്നു.ഇക്കാര്യം തിരിച്ചറിഞ്ഞവര്‍ ഡയറ്റില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ്.
കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. വണ്ണം കുറയ്ക്കാന്‍ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു.ഒരു ദിവസത്തെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും നിശ്ചിത പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് ചെയ്യേണതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഡയറ്റ് അത്യാവശ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ സമീകൃതാഹാരം തയ്യാറാക്കുന്ന ഷെഫുമാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ ഡിമാന്‍ഡ് ആണ്.
പോഷകാഹാരമെന്നാല്‍ പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം ചേര്‍ന്നതാവണം. ഈ അവശ്യ ഘടകങ്ങള്‍ എല്ലാം അടങ്ങിയെങ്കില്‍ മാത്രമേ ഒരു ദിവസം ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഘടകങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാകൂ. വൈറ്റമിന്‍ സി, സിങ്ക്, വൈറ്റമിന്‍ ഇ, കാല്‍സ്യം, പ്രോട്ടീന്‍ എന്നീ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ സമീകൃത ആഹാരമാണ് ഇതിനായി വേണ്ടത്.
ധാന്യങ്ങളാണ് നമ്മുടെ പ്രധാന ആഹാരം. അന്നജം പ്രദാനം ചെയ്യുന്ന ഇവ വയറ്റില്‍ കൊള്ളുന്നത്രയും കഴിക്കുന്ന പതിവ് നിര്‍ത്തണം. പകരം ഒരു ഊണ്‍ പാത്രത്തിന്റെ നാലിലൊന്ന് മാത്രം ധാന്യ വിഭവങ്ങള്‍ എടുക്കുക. തവിടുകളയാത്ത അരി, ഗോതമ്പ്, ചോളം, റാഗി, ഓട്‌സ് മുതലായവ ഉപയോഗിക്കുന്നതാണ് ഉത്തമം. പാത്രത്തില്‍ പകുതി പച്ചക്കറികളും ഫലവര്‍ഗങ്ങളും എടുക്കുക. ബാക്കി മത്സ്യം, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഒപ്പം ഒരു പാലുല്‍പന്നവും കൂടിയാകുമ്പോള്‍ സമീകൃതാഹാരം ആയി. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കാനായി ശ്രമിക്കണം.
പഴങ്ങള്‍ മുഴുവനായോ ജ്യൂസ് രൂപത്തിലോ കഴിക്കാം. ഇതുകൂടാതെ തൈര് ചേര്‍ത്തോ അല്ലാതെയോ വിവിധ സലാഡുകളുടെ രൂപത്തിലും പച്ചക്കറികള്‍ കൂടുതലായി കഴിക്കാന്‍ ശ്രമിക്കണം.
ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ മുഴുവന്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം കൂട്ടുകയും ചെയ്യുന്ന ഒന്നാണ് പ്രോബയോട്ടിക്സ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ധാരാളം പ്രോബയോട്ടിക്സ് ശരീരത്തിലെത്തും. ഇത് കുടലിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ പ്രയോജനകരമാണ്. ഇങ്ങനെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടും.
എണ്ണ, തേങ്ങ, വെണ്ണ, നെയ്യ്, ഉപ്പ് ഇവയുടെ ഉപയോഗം മിതപ്പെടുത്തുക. ബേക്കിങ്, ബ്രോയ്‌ലിങ്, ഗ്രില്ലിങ്, നോണ്‍സ്റ്റിക് പാന്‍ ഉപയോഗിച്ച് എണ്ണകുറച്ച് വറുക്കല്‍ മുതലായ പാചകരീതികള്‍ ശീലമാക്കുക.
സമീകൃതാഹാരം:
അന്നജം
ഗോതമ്പ്, ഓട്‌സ് (വൈറ്റ് ഓട്‌സ് പാടില്ല), ബജ്‌റ, ജാവര്‍ തുടങ്ങിയ മുഴുധാന്യങ്ങള്‍
പ്രോട്ടീന്‍ (സസ്യഹാരികള്‍ക്ക്)
പരിപ്പ്,
പയര്‍വര്‍ഗങ്ങള്‍
(മുളപ്പിച്ചുപയോഗിച്ചാല്‍ വൈറ്റമിന്‍ ഇ,സി, ബി കോംപ്ലക്‌സ് എന്നിവ കൂടിയ അളവില്‍ ലഭിക്കും. കാലറി കുറയും. രണ്ട് പ്രധാന ആഹാരങ്ങളില്ലെങ്കിലും ഇവ ഉള്‍പ്പെടുത്തണം)
പ്രോട്ടീന്‍ (മാംസാഹാരികള്‍ക്ക്)
മാംസം (കോഴി, താറാവ്) മത്സ്യം (ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഡി എന്നിവയും ലഭിക്കും), മുട്ട
വൈറ്റമിനുകള്‍, ഫോലേറ്റ് ആന്റി ഓക്‌സിഡന്റ്‌സ്, ധാതുലവണങ്ങള്‍-പച്ചക്കറികള്‍, പഴങ്ങള്‍ (വിവിധ നിറങ്ങളിലുള്ളവ,മഴവില്ലിന്റെ നിറം പോലെ എല്ലാം നിറങ്ങളിലുമുള്ളവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
വൈറ്റമിന്‍ ഇ- നട്‌സ് ഓയില്‍ സീഡ്‌സ് (വളരെ കുറഞ്ഞ അളവില്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം)
എസന്‍ഷ്യല്‍ ഫാറ്റ്- തൈര്, നെയ്യ്, എണ്ണ (പ്രതിമാസം ഇത് 500 എംഎല്‍ ലഭിച്ചാല്‍ മതി)
വെള്ളം 12-15 ഗ്ലാസ് വെള്ളം (24 മണിക്കൂറില്‍)
കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ഇളവുകളൊന്നും ഇല്ലാതെ വീര്‍പ്പുമുട്ടുന്നത് മുതിര്‍ന്ന പൗരന്മാരാണ്. ദീര്‍ഘകാലമായി ജീവിതശൈലി രോഗങ്ങള്‍ക്കായി മരുന്ന് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു രോഗപ്രതിരോധശേഷി കുറവായിരിക്കും. എന്നാല്‍ ഡയറ്റിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ പുലര്‍ത്തുകയും വീടിനുള്ളില്‍ തന്നെ ലഘു വ്യായാമം ഉറപ്പാക്കുകയും ചെയ്താല്‍ അവര്‍ക്ക് ആരോഗ്യത്തോടെ തന്നെ മുന്നോട്ട് പോകാം.
എല്ലാ പോഷകങ്ങളും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം നല്‍കുന്നില്ല. എങ്കില്‍പ്പോലും ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. ഫൈബര്‍, അയണ്‍, മഗ്നീഷ്യം തുടങ്ങി ചെറിയ മൈക്രോ ന്യൂട്രിയന്റുകള്‍ പോലും ആവശ്യമായ അളവില്‍ ലഭിക്കാതെ വന്നാല്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതത്തിന് സമീകൃതാഹാരം ശീലമാക്കുക തന്നെ വേണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.