Kerala

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ

 

പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിര്‍ണയ ക്യാമ്പും സംരഭകത്വ പരിശീലനവും നല്‍കുന്നു. ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ജനുവരി 20 ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ആഡിറ്റോറിയത്തിലും 27 ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതല്‍ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ കര്‍ള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരഭകര്‍ക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.

സംരഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്‌സിന്റെ www.norkaroots.org വെബ്‌സൈറ്റില്‍ NDPREM ഫീല്‍ഡില്‍ പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, 2 വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസലും, പകര്‍പ്പും, 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്ന ദിവസം കൊണ്ടുവരണം. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം), കോഴിക്കോട്- 0495-2304882/2304885 മലപ്പുറം- ഛ483 27 329 22, കണ്ണൂര്‍ – 0497 2765310 കാസര്‍കോഡ് – 0499 4257827 എന്നീ നമ്പറുകളിലും ലഭിക്കും.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.