നോർക്കയുടെ പ്രവാസി പുനരധിവാസപദ്ധതിയായ എൻഡിപ്രേം ഉം കേരള ഫിനാൻഷ്യൽ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന സംരംഭകത്വ വായ്പ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ യോഗ്യതാ നിർണയ ക്യാമ്പ് ഒക്ടോബർ 8 നു തിരുവനന്തപുരത്തു തൈക്കാട് നോർക്ക ഓഫീസിന് എതിർവശത്തുള്ള സെൻറർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ നടത്തും.
തിരികെ എത്തിയ പ്രവാസികൾക്ക് പദ്ധതിപ്രകാരം 30 ലക്ഷം രൂപ വരെ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പാ അനുവദിക്കും. ഇതിൽ 15% മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പാ തിരിച്ചടക്കുന്നവർക്കു ആദ്യ 4 വർഷം 3% പലിശ ഇളവ് ലഭിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന അർഹരായവർക്ക് കെ എഫ് സി യുടെ 3% പലിശ സബ്‌സിഡി ചീഫ് മിനി സ്റ്റേഴ്സ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം ലഭ്യമാകും.
വായ്പ ആവശ്യമുള്ളവർക്ക് www.norkaroots.org യിൽ ഒക്ടോബർ 2 വരെ അപേക്ഷ സമർപ്പിക്കാം.
പദ്ധതിയുടെ വിശദവിവരം നോർക്ക വെബ്സൈറ്റിലും ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം), 18004258590 (കെ എഫ് സി) യിലും ലഭിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.