തിരുവനന്തപുരം: കോവിഡ്- 19 ന്‍റെ സമൂഹ വ്യാപനം തടയുന്നതിൽ ഓരോവ്യക്തിക്കും സുപ്രധാന പങ്കുണ്ടെന്ന് സംസ്ഥാന കോവിഡ്- 19 നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്രീച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫേസ്ബുക് ലൈവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ തങ്ങളുടെ മാത്രമല്ല , സ്വന്തം കുടുംബത്തെയും സമൂഹത്തെ ഒട്ടാകെ തന്നെയും അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് നോഡല്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടി. ഒരോ വ്യക്തിയും ബ്രേക്ക് ദി ചെയിൻ പാലിക്കുകയും, ക്വാറന്‍റൈനിലുള്ളവർ നിയമലംഘനം നടത്താതിരിക്കുകയും ചെയ്‌താൽ സമൂഹ വ്യാപനത്തിലേയ്ക്ക് എത്താതിരിക്കാൻ കഴിയുമെന്ന് ഡോ .അമർ ഫെറ്റൽ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങല്‍, ഇറങ്ങുമ്പോൾ , മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ തുടങ്ങിയവ കൃത്യമായി പാലിക്കണം. സന്ദർശിച്ച സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ സ്വന്തമായി കുറിച്ച് സൂക്ഷിക്കുന്നതും നല്ലതാണ്. വായും മൂക്കും നല്ല വണ്ണം മൂടത്തക്ക വിധത്തിൽ മുഖാവരണം ധരിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ.
കോവിഡ് പരിശോധന ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെ ദിശ ഹെല്പ് ലൈനുമായി ബന്ധപ്പെട്ട് ,(DISHA -O471 2552056 ,ടോൾ ഫ്രീ-1056), അവിടെ നിന്നുള്ള നിർദേശപ്രകാരം മാത്രം ചെയ്യുക. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ല ഭക്ഷണം കൃത്യമായ സമയത് കഴിക്കണം. ഭക്ഷണത്തിൽ ഇലവർഗ്ഗങ്ങൾ , പഴങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തണം. കൃത്യമായ വ്യായാമവും , നല്ല ഉറക്കവും അനിവാര്യമാണ്. പിരിമുറുക്കം ഒഴിവാക്കൻ യോഗ ,ധ്യാനം, പ്രാർത്ഥന, ഇഷ്ട ഹോബ്ബികൾ തുടങ്ങി ഉചിതമായ ഏത് മാർഗവും ശീലിക്കുന്നത് നല്ലതാണ്. സാമൂഹിക അകലം പാലിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഡോ. ഫെറ്റൽ ചൂണ്ടിക്കാട്ടി.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ചികിത്സ സൗകര്യങ്ങൾ മതിയാകാതെ വരുമെന്നത് എപ്പോഴും ഓർമ്മ വേണം. കണ്ടൈൻമെന്‍റ് സോണുകളിൽ പോകാതിരിക്കുന്നതുൾപ്പെടെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങൾ പാലിക്കാതെ അലക്ഷ്യമായി നടക്കുന്നവർ സൂപ്പർ സ്പ്രെഡർ ആയി മാറുമെന്നും നോഡല്‍ ഓഫീസര്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.