Business

സാമ്പത്തിക ആസൂത്രണത്തിന്‌ യുലിപ്‌ വേണ്ട

കെ.അരവിന്ദ്‌

കഴിഞ്ഞ മാസം മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ബിസിനസ്‌ പേജിലെ ഒരു ലേഖനത്തിന്റെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു: “സാമ്പത്തിക ആസൂത്രണത്തില്‍ യുലിപിന്‌ പ്രാധാന്യമേറെ”. ഒരു പ്രമുഖ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എഴുതിയ ഈ കുറിപ്പില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ്‌ പറയുന്നത്‌.

ഈ കുറിപ്പില്‍ പറയുന്നു: “ഇന്‍ഷുറന്‍സ്‌ പരിരക്ഷയോടൊപ്പം വിപണിയിലെ നിക്ഷേപ അവസരം കൂടി ലഭ്യമാക്കുന്നു എന്നതാണ്‌ യുലിപിന്റെ മുഖ്യ സവിശേഷതകളിലൊന്ന്‌.. നിക്ഷേപത്തിന്റെയും പരിരക്ഷയുടെയും ഗുണങ്ങള്‍ ഒരൊറ്റ പദ്ധതിയിലൂടെ ലഭിക്കും എന്നതിനാല്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ഇരട്ടി നേട്ടം കൈവരിക്കാനുള്ള അവസരം കൂടിയാണ്‌ യുലിപുകള്‍ ലഭ്യമാക്കുന്നത്‌.”  അതേസമയം നിക്ഷേപത്തിന്റെയും പരിരക്ഷയുടെയും ഗുണങ്ങള്‍ ഒരൊറ്റ പദ്ധതിയിലൂടെ ലഭ്യമാക്കുക എന്നത്‌ തെറ്റായ സാമ്പത്തിക ആസൂത്രണ രീതി ആണെന്നതാണ്‌ വസ്‌തുത.

നിക്ഷേപവും ഇന്‍ഷുറന്‍സും അശാസ്‌ത്രീയമായി ചേര്‍ത്തുവെച്ചിരിക്കുന്ന യുലിപുകള്‍ ഈ രണ്ട്‌ ലക്ഷ്യങ്ങളെയും ശരിയായി നിറവേറ്റാന്‍ ഉതകുന്നതല്ല. യുലിപ്‌ പോലുള്ള ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമായ ഇന്‍ഷുറന്‍സ്‌ എന്ന സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യമാണ്‌ നിറവേറ്റപ്പെടാതെ പോകുന്നത്‌. യഥാര്‍ത്ഥത്തില്‍ ഇന്‍ഷുറന്‍സ്‌ നിക്ഷേപത്തിനു വേണ്ടിയുള്ളതല്ല. കുടുംബത്തിന്റെ വരുമാന സ്രോതസായ വ്യക്തിക്ക്‌ അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക നില ദീര്‍ഘകാലത്തേക്ക്‌ തുടര്‍ന്നും സംരക്ഷിക്കപ്പെടുന്നതിനാണ്‌ ലൈഫ്‌ ഇന്‍ഷൂര്‍ ചെയ്യുന്നത്‌.

ഒരാളുടെ പ്രതിവര്‍ഷ വരുമാനത്തിന്റെ 10-15 മടങ്ങ്‌ എങ്കിലും ആയിരിക്കണം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ തുക. ഈ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത്‌ ഉയര്‍ന്ന ഇന്‍ഷുറന്‍സ്‌ കവറേജ്‌ ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ്‌ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ്‌ ലഭ്യമാകുന്നത്‌.

നിക്ഷേപത്തിന്‌ യുലിപുകളേക്കാള്‍ മികച്ചത്‌ മ്യൂച്വല്‍ ഫണ്ടുകളാണ്‌. മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളുടെ ചാര്‍ജ്‌ ഉയര്‍ന്നതാണ്‌. മ്യൂച്വല്‍ ഫണ്ടുകളുടെ നിയന്ത്രണ അതോറിറ്റിയായ സെബി (സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ) മ്യൂച്വല്‍ ഫണ്ടുകളുടെ ചാര്‍ജുകള്‍ കുത്തനെ കുറച്ചുകൊണ്ടു വന്നിട്ടുണ്ട്‌.

യുലിപുകള്‍ വിവിധ ഇനങ്ങളില്‍ ഈടാക്കുന്ന നിരക്കുകള്‍ മുന്‍കാലങ്ങളേക്കാള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും മ്യൂച്വല്‍ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്‌. യുലിപുകള്‍ ഈടാക്കുന്ന മോര്‍ട്ടാലിറ്റി ചാര്‍ജുകളും മറ്റും അന്തിമ നിക്ഷേപ മൂല്യത്തില്‍ കുറവ്‌ വരുത്തും.

ഇടപാട്‌ നിരക്കുകള്‍ ഒഴിച്ചുനിര്‍ത്തി എന്‍എവിയുടെ അടിസ്ഥാനത്തിലുള്ള വരുമാനം പരിഗണിച്ചാല്‍ തന്നെ യുലിപുകള്‍ നല്‍കുന്നത്‌ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ മൂന്ന്‌-അഞ്ച്‌ ശതമാനം കുറഞ്ഞ റിട്ടേണാണ്‌. പതിനഞ്ച്‌-ഇരുപത്‌ വര്‍ഷ കാലത്തേക്ക്‌ നിക്ഷേപിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ വ്യത്യാസം വളരെ വലുതാണ്‌.

ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കുഴ‌ക്കാതിരിക്കുന്നതാണ്‌ ഉത്തമം. യുലിപുകള്‍ വാങ്ങുന്നതിന്‌ പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ്‌ വേണ്ടത്‌. ഈ രണ്ട്‌ ഉല്‍പ്പന്നങ്ങളിലൂടെയും നികുതി ലാഭിക്കുകയും ചെയ്യാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.