തിരുവനന്തപുരം: അമ്പത് സെന്‍റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യവും മാലിന്യ സംസ്കരണ പ്ലാന്റുമായി ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച വള്ളക്കടവ് മാർക്കറ്റ് പൂർണമായി ഉപയോഗിക്കാതെ വഴിയരികിൽ മത്സ്യ കച്ചവടവും മാംസക്കച്ചവടവും നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റെണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
വഴിയോര കച്ചവടത്തിന് ശേഷം മാംസത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ വഴിയരിയിൽ നിക്ഷേപിക്കുന്നത് പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. വിമാനത്താവളത്തിനും ഭീഷണിയാണ്.
മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ കച്ചവടം നടത്താനുള്ള എല്ലാ സൗകര്യവുമുള്ള കെട്ടിടസമുച്ചയം വള്ളക്കടവ് മാർക്കറ്റിലുണ്ട്. വള്ളക്കടവ് സ്വദേശി രണ്ടര ലക്ഷം രൂപയ്ക്ക് നടത്തിപ്പ് അവകാശം ടെൻറർ എടുത്തിട്ടുണ്ട് . എന്നാൽ പ്രദേശവാസികളായ ചിലർ മാർക്കറ്റ് സ്ഥലം കൈവശപ്പെടുത്തിയതു കാരണം ടെന്റർ എടുത്തയാൾക്ക് വരുമാനം ലഭിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പുറമേ നിന്നുള്ള കച്ചവടക്കാർക്ക് മാർക്കറ്റിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. കച്ചവടം മാർക്കറ്റിലായാൽ ഏകീകൃത വിലനിലവാരം നിലവിൽ വരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ ദിവസേന പച്ചമത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.