വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. ‘വി’ (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്. രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതിനാൽ, ഒരു പുതിയ ആരംഭത്തിനുള്ള സമയമായി,സെപ്റ്റംബർ 7 ന് പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദർ തക്കർ പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് ഐഡിയയും വോഡാഫോണും ലയിച്ചത്. അന്ന് മുതൽ രണ്ട് വലിയ നെറ്റ് വർക്കുകൾ സംയോജിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപഭോക്താക്കളുടെ ജീവിതത്തിന് സുപ്രധാനമായ അർത്ഥം നൽകുന്ന ബ്രാൻഡായ Vi അവതരിപ്പിക്കുന്നതിൽ ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ്, തക്കർ പറഞ്ഞു.Vi എന്ന പേര് വോഡഫോണിന്റെയും ഐഡിയയുടെയും ചുരുക്കപ്പേരെന്നതിനേക്കാൾ Vi,’ഞങ്ങൾ’ എന്നാണ്, ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ സ്വഭാവത്തെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ ഇന്ത്യ രണ്ടാമത്തെ വലിയ ടെലികോം വിപണിയും ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താവുമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.