Web Desk
ഡല്‍ഹി : ഇന്ത്യ ചൈന തര്‍ക്കം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നീരുമാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്‍റാണ് കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്‍റെ 4 ജി ഉപകരണങ്ങള്‍ നവീകരിക്കുന്നതിനായി ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാനാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ തീരുമാനം. ഗല്‍വാന്‍ താഴ് വരയിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ പിന്നാലെയാണ് സര്‍ക്കാര്‍ക്കാരിന്‍റെ തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ബിഎസ്എല്ലിനോട് ഉറച്ചു പറയാന്‍ മന്ത്രാലയം തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ടെണ്ടര്‍ പുനര്‍നിര്‍മ്മിക്കാനും ടെലികോം ഡിപ്പാര്‍ട്ട്‌മെന്‍റ് തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
ചൈനീസ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ ഓപ്പറേറ്റര്‍നാരോട് ആവശ്യപ്പെടുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. നിലവിലെ നെറ്റ് വര്‍ക്കുകളില്‍ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ ഹുവാവെയുമായാണ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് കമ്പനികള്‍ നിര്‍മ്മിച്ച ടെലികോം നെറ്റ് വര്‍ക്കുകളില്‍ നിന്നുള്ള സൈബര്‍ ചാരവൃത്തി ഭീഷണികളെക്കുറിച്ച് 2012 ല്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ ഒരു കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ചൈനീസ് ഈ കമ്പനികള്‍ ആരോപണം ശക്തമായി നിഷേധിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.