ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയാനോ പിഴയടക്കാനോ തയ്യാറല്ലെന്ന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജ്യാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കുനാല്‍ കമ്രയ്ക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നത്. സുപ്രീംകോടതിക്കെതിരായ ട്വീറ്റുകള്‍ പിന്‍വലിക്കാനോ പിഴയടക്കാനോ തയ്യാറല്ലെന്നും അവ തനിക്കു വേണ്ടി സംസംസാരിക്കുമെന്നും അദ്ദേഹം കുറിച്ചു.
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്നായിരുന്നു കുനാലിന്റെ ട്വീറ്റ്. ഇതിന് തൊട്ടു പിന്നാലെ കാവിയണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢെന്നും സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്നു പോലും സാഹചര്യമാണുളളതെന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ക്രമയുടെ ട്വീറ്റുകള്‍ വിവാദമായിരുന്നു. ഇതിനെതിരെയായിരുന്നു കമ്ര കോടതിയലക്ഷ്യ നടപടി നേരിട്ടത്.
കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്നും ഇത്തരത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വോണുഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ സുപ്രീംകോടതി തനിക്ക് നല്ലൊരു വേദിയാണെന്നാണ് കെ. കെ വേണുഗോപാലിന് മറുപടിയായി എഴുതിയ കത്തില്‍ കുനാല്‍ പറയുന്നത്. സുപ്രീംകോടതിക്ക് മുന്നില്‍ തനിക്ക് നന്നായി പെര്‍ഫോം ചെയ്യാം സാധികക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കുനാല്‍ പറയുന്നു. മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ സുപ്രീംകോടതി പുലര്‍ത്തുന്ന മൗനം വിമര്‍ശിക്കപ്പെടാത്തോളം തന്റെ കാഴ്ചപ്പാടില്‍ മാറ്റമില്ലെന്ന് കുനാല്‍ മറുപടി കത്തില്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.