Breaking News

നീല വസ്ത്രം, വടിവാളും പടച്ചട്ടയും; കര്‍ഷകരുടെ രക്ഷകരായി നിഹാംഗ് സിക്കുകാര്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെ ശ്രദ്ധാകേന്ദ്രമാണ് കുതിരപ്പുറത്തേറിയ നിഹാംഗ് സിക്കുകാര്‍. റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക റാലിയെ അനുഗമിച്ച് നൂറുകണക്കിന് സിക്കുകാരാണ് ഡല്‍ഹിയിലെത്തിയത്.

സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കലാണ് ഇവരുടെ ലക്ഷ്യം. നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ് എന്നിങ്ങനെ വസ്ത്രധാരണത്തില്‍ തന്നെ സായുധരാണ് നിഹാംഗുകള്‍. കുതിരക്ക് പുറമെ പരുന്തുകളും ഇവര്‍ക്കൊപ്പമുണ്ട്. കര്‍ഷക സമരം ആരംഭിച്ചപ്പോള്‍ മുതല്‍ കര്‍ഷകര്‍ക്ക് വിവിധ സഹായങ്ങളുമായി ഇവര്‍ പ്രക്ഷോഭരംഗത്തുണ്ട്. വാളും പരിചയും ശരീരത്തിന്റെ ഭാഗമായി കരുതുന്ന ഇവര്‍ ചെരിപ്പ് ധരിക്കില്ല. 1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിക്ക് മതത്തിന്റെ ചരിത്രത്തില്‍ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവര്‍ക്കുണ്ട്. സംസ്‌കൃതത്തില്‍ നിന്നാണ് നിഹാംഗ് എന്ന പേരിന്റെ വരവ്. ഭയമില്ലാത്തവന്‍ പോരാളി എന്നര്‍ത്ഥം.നീല നിറം നിഹാംഗുകളെ സംബന്ധിച്ച് ദേശസ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ്.

യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് നിഹാംഗുകള്‍ കരുതുന്നു. ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് നിഹാംഗുകളുടെ നിയമം. എന്നാല്‍, ഉടവാള്‍ പുറത്തെടുത്താല്‍ രക്തം പുരളാതെ തിരികെ വാളുറയില്‍ തിരികെയിടില്ലെന്നും ഇവര്‍ പറയുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.