അബുദാബി: ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനകള്‍ പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് കൈയില്‍ കരുതണം. യുഎഇയില്‍ 150 ദിര്‍ഹമാണ് (ഏകദേശം 3000 രൂപ) കോവിഡ് ടെസ്റ്റ് നടത്തുന്നതിന്. എന്നാല്‍ നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും 1800 രൂപ വരെ ചെലവാക്കി പരിശോധന നടത്തണം.
72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന നടത്തേണ്ടിവരികയാണ്. പിന്നീട് ഏഴുദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്നത് പ്രവാസികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു. മാത്രമല്ല, ‘എയര്‍ സുവിധ’ ആപ്പില്‍ പുറപ്പെടുന്നതിനുമുമ്പ് രേഖകള്‍ അപ്ലോഡ് ചെയ്യണം.
എന്നാല്‍ അധികദിവസം നാട്ടില്‍ നില്‍ക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് തിരിച്ചു പോകുമ്പോഴും കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരുന്നു. നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഇടത്തരം കുടുംബം നാട്ടിലേക്ക് പോകുമ്പോള്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തുന്നതും വളരെ ചെലവ് കൂടുതലാണ്. ഇതുവരെ യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്കുപോകുന്നതിന് കോവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റീന്‍ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്.
സൗദിയില്‍നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തില്‍ മാത്രം ചെലവ് 8,000 രൂപയാണ്. 250 റിയാല്‍ മുതലാണ് സൗദിയില്‍ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും ടെസ്റ്റെടുക്കുന്നതോട ചെലവ് 10,000 കൂടും. അധികദിവസം നാട്ടില്‍ നില്‍ക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. കുടുംബവുമായി യാത്രചെയ്യുന്നവര്‍ മുപ്പതിനായിരത്തിലേറെ റിയാല്‍ ടെസ്റ്റിന് ചെലവാക്കണം. സൗദി സൗജന്യമായി നടത്തുന്ന പിസിആര്‍ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാല്‍ ഇത് കേന്ദ്രം സ്വീകരിക്കുന്നില്ല. ഇത് സ്വീകരിച്ചാല്‍ ചെലവ് കുറക്കാനാകും
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.