Gulf

ദുബായിലെ ആഘോഷങ്ങൾക്ക് ഇനി മുതല്‍ പുത്തൻ ശൈലി

 

വിവാഹം, വിരുന്ന്, തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി ദുബായ്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചു എമിറേറ്റിന്റെ പുതിയ ജീവിത ശൈലിയില്‍ എങ്ങനെ ഒരു കല്യാണം നടത്തണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട് .ഇരിപ്പിടങ്ങളുടെ ക്രമീകരണം ആണ് അതില്‍ പ്രധാനമായി ചൂണ്ടി കാണിക്കുന്നത്.

വിവാഹ വേദിയുടെ ശേഷി കണക്കിലെടുത്ത് ഓരോ ഇരിപ്പിടങ്ങള്‍ക്കും കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഒരു ടേബിളില്‍ പരമാവധി നാല് അതിഥികള്‍. അവര്‍ ഒരേ ഗ്രൂപ്പില്‍ പെട്ടവരാണെങ്കില്‍, പരമാവധി 10 പേര്‍-ഇങ്ങനെ മാത്രമേ ഒരുമിച്ച് ഇരിക്കാന്‍അനുവദിക്കൂ.ഗ്രൂപ്പില്‍ നിന്നുള്ളവരല്ലാത്തവര്‍ ഇരിക്കുന്ന മേശയില്‍ വ്യക്തികള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും ഒഴിവ് ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സാധ്യമെങ്കില്‍ ടേബിളുകള്‍കിടയില്‍ ഫിസിക്കല്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;

*വധൂ വരന്മാരെ ആലിംഗനം ചെയ്യുക,ചുംബിക്കുക, ഹസ്തദാനം നല്‍കുക എന്നിവയെല്ലാം ഒഴിവാക്കണം.
*സാമൂഹ്യ അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ക്കൊപ്പം ഫോട്ടോഗ്രാഫി അനുവദിക്കുമെങ്കിലും പാര്‍ട്ടിക്ക് നൃത്ത പരിപാടികള്‍ അനുവദിക്കില്ല.
*ഭക്ഷണത്തില്‍ ബുഫെ അനുവദിക്കും, പക്ഷേ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ വെയിറ്റര്‍മാര്‍ ഉണ്ടായിരിക്കണം. *ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കണം
*വേദിയിലേക്ക് കൊണ്ടുവന്ന എല്ലാ സമ്മാനങ്ങളും കൈമാറുന്നതിനു മുന്‍പ് സാനിറ്റൈസ് ചെയ്യണം
*പൂക്കള്‍, ചോക്ലേറ്റുകള്‍, പാനീയങ്ങള്‍ എന്നിവപോലും കൈമാറുന്നതിനുമുമ്പ് സാനിറ്റൈസ് ചെയ്യണം.
*പരിപാടിയുടെ തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ശുചിത്വം ഉറപ്പാക്കണം
പരിപാടി നടക്കുന്നിടത്ത് പ്രത്യേകിച്ച് വധുവിന്റെ മുറി മുതല്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ വരെയും എല്ലാ അതിഥികള്‍ക്കും സാനിറ്റൈസറുകള്‍ എളുപ്പത്തില്‍ ലഭ്യമായിരിക്കണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.