Kerala

ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപ യോഗ്യമാണോ?

കെ.അരവിന്ദ്‌

മ്യച്വല്‍ ഫണ്ടുകളുടെ ന്യൂ ഫണ്ട്‌ ഓഫറുകള്‍ (എന്‍എഫ്‌ഒ) നിക്ഷേപം നടത്താനായി തിരഞ്ഞെടുക്കുന്ന പല നിക്ഷേപകരും ചില തെറ്റിദ്ധാരണകള്‍ക്ക്‌ അടിപ്പെടുന്നത്‌ കാ ണാറുണ്ട്‌. അതിലൊന്ന്‌ ന്യൂ ഫണ്ട്‌ ഓഫറുകള്‍ ചെലവ്‌ കുറഞ്ഞതാണ്‌ അല്ലെങ്കില്‍ വില കുറഞ്ഞതാണ്‌ എന്നതാണ്‌.

ന്യൂ ഫണ്ട്‌ ഓഫറുകളുടെ യൂണിറ്റിന്റെ വില (മുഖവില) 10 രൂപയാണ്‌ എന്നതാണ്‌ ഇത്തരത്തിലുള്ള തെറ്റായ നിഗമനത്തിലെത്തി ചേരുന്നതിന്‌ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്‌. 50ഉം 100ഉം രൂപ യൂണിറ്റ്‌ വിലയുള്ള ഫണ്ടുകളേക്കാള്‍ വില കുറഞ്ഞതാണ്‌ ന്യൂ ഫണ്ട്‌ ഓഫറുകളെന്ന്‌ നിക്ഷേപകര്‍ തെറ്റിദ്ധരിക്കുന്നു.

ന്യൂ ഫണ്ട്‌ ഓഫറുകളുടെ യൂണിറ്റിന്റെ മുഖവിലയായ 10 രൂപ അടിസ്ഥാന വിലയാണ്‌. എല്ലാ ഫണ്ടുകളും 10 രൂപ മുഖവിലയുടെ അടിസ്ഥാനത്തിലാണ്‌ ന്യൂ ഫണ്ട്‌ ഓഫറുകളുമായി വിപണിയിലെത്തുന്നത്‌. എന്നാല്‍ ഫണ്ടിന്റെ ഗുണനിലവാരവുമായി ഈ വിലനിര്‍ണയത്തിന്‌ യാതൊരു ബന്ധവുമില്ല.

ഒരു ഓഹരി ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ) മായി വിപണിയിലെത്തുമ്പോള്‍ ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ ഓഫര്‍ ചെലവേറിയതാണോ അ ല്ലയോ എന്ന്‌ വിലയിരുത്തുന്നതു പോലെ ന്യൂ ഫണ്ട്‌ ഓഫറുകളെ വിലയിരുത്തുക സാധ്യമല്ല. ഐപിഒയും എന്‍എഫ്‌ഒയുമായി കാതലായ വ്യത്യാസമുണ്ട്‌. ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുമായെത്തുന്ന ഒരു കമ്പനിയുടെ മുന്‍ചരിത്രത്തെയും സാമ്പത്തിക നിലയെയും ആധാരമാക്കിയാണ്‌ ആ ഓഹരിയുടെ അടിസ്ഥാനങ്ങളെ വിലയിരുത്തുകയും ഇഷ്യു പ്രൈസ്‌ ന്യായമാണോ എന്ന്‌ നിര്‍ണയിക്കുകയും ചെയ്യുന്നത്‌. എന്നാല്‍ പുതിയ ഫണ്ടുകളെ ഇത്തരത്തില്‍ വിലയിരുത്താനോ മൂല്യനിര്‍ണയം നടത്താനോ സാ ധിക്കില്ല. വിപണിയെ സംബന്ധിച്ചിടത്തോളം അവ എല്ലാ അര്‍ത്ഥത്തിലും പുതിയതാണ്‌. ലിസ്റ്റ്‌ ചെയ്യപ്പെടുന്ന ദിവസം മുതലാണ്‌ ആ ഫണ്ടിന്റെ പ്രകടന ചരിത്രം ആരംഭിക്കുന്നത്‌.

പുതിയ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ ചില കാ ര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു ഫണ്ട്‌ നിക്ഷേപിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ ആ ഫ ണ്ടിന്റെ പ്രകടന സ്ഥിരതയും നേട്ടത്തിലെ മിക വും കണക്കിലെടുക്കേണ്ടതുണ്ട്‌. ഇത്തരം വിലയിരുത്തലുകളൊന്നും പുതിയ ഫണ്ടുക ളുടെ കാര്യത്തില്‍ സാധ്യമല്ല. ചെയ്യാവുന്ന കാര്യം പുതിയ ഫണ്ട്‌ പുറത്തിറക്കുന്ന അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ ആസ്‌തി നിലവാരവും ഫണ്ട്‌ മാനേജറുടെ പ്രവര്‍ത്തന ചരിത്രവും പരിശോധിക്കുകയാണ്‌. പക്ഷേ ഒരു ഫണ്ട്‌ മാനേജര്‍ മാനേജ്‌ ചെയ്യുന്ന എല്ലാ ഫണ്ടുകളും വിജയിക്കണമെന്നില്ല എന്നതുകൊണ്ടു തന്നെ ഫണ്ട്‌ മാനേജറുടെ ട്രാക്ക്‌ റെക്കോഡിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ഫണ്ടിന്റെ ഭാവി പ്രകടന സാധ്യതയെ വിലയിരുത്താനാകില്ല. അതുപോലെ തന്നെ ഉയര്‍ന്ന റേറ്റിംഗും മികച്ച പ്ര വര്‍ത്തന ചരിത്രവുമുള്ള ഫണ്ടുകള്‍ കൈകാ ര്യം ചെയ്യുന്ന ഒരു അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനിക്ക്‌ ആ നിലവാരം പുതിയ ഫണ്ടുകളിലും നിലനിര്‍ത്താന്‍ സാധിക്കുമെന്ന്‌ ഉറപ്പൊന്നു മില്ല.

10 രൂപ മാത്രമേ യൂണിറ്റിന്‌ മുഖവിലയുള്ളൂവെന്ന കാരണത്താല്‍ മാത്രം ന്യൂ ഫണ്ട്‌ ഓഫറുകള്‍ നിക്ഷേപത്തിനായി തി രഞ്ഞെടുക്കുന്നതിന്‌ പകരം പ്രകടന സ്ഥിരതയിലും നേട്ടത്തിലും മികച്ചു നില്‍ക്കു ന്ന നിലവിലുള്ള നിലവാരമേറിയ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ്‌ ഉചിതം.

അതേ സമയം വ്യത്യസ്‌തമായ തീമുകളില്‍ നിക്ഷേപിക്കുന്ന, വിപണിയില്‍ നിലവില്‍ ലഭ്യമല്ലാത്ത തരത്തിലുള്ള സ്‌കീമുകള്‍ തിരഞ്ഞെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ അത്തരത്തിലുള്ള എന്‍എഫ്‌ഒകളില്‍ നിക്ഷേപിക്കാവുന്നതാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.