UAE

ദുബായില്‍ നഴ്‌സറികള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

 

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഴ്‌സറികളില്‍ പഠനം ആരംഭിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ 14 ദിവസം ക്വാറന്റീന് ശേഷമേ പഠനത്തില്‍ പ്രവേശിക്കാവൂ. അല്ലാത്തപക്ഷം, കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. കെ.എച്ച്.ഡി.എയുടെ വെബ്‌സൈറ്റിലാണ് നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  • 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്ഥിരമായി കോവിഡ് പരിശോധന ആവശ്യമില്ല.രോഗലക്ഷണമുള്ള കുട്ടികളെ പരിശോധിക്കാം
  • സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് കെ.എച്ച്.ഡി.എയുടെ അനുമതി തേടണം.
  • സ്ഥാപനത്തിന്റെ മുന്‍കരുതലുകളെയും തയാറെടുപ്പുകളെയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
  • കുട്ടികള്‍ക്ക് മറ്റ് രോഗങ്ങാെളന്നുമില്ലെന്ന് രക്ഷിതാക്കള്‍ സത്യവാങ്മൂലം നല്‍കണം
  • പ്രവേശന കവാടങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം സജ്ജീകരിക്കണം.
  • ഒരു ക്ലാസില്‍ പത്തില്‍ കൂടുതല്‍ കുട്ടികളെ അനുവദിക്കില്ല.
  • ജീവനക്കാര്‍ മാസ്‌ക് ധരിക്കണം,ചെറിയ കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.
  • ഡി.എച്ച്.എയുടെ അംഗീകാരമുള്ള കേന്ദ്രങ്ങളില്‍ നിന്നാണ് അധ്യാപകരും ജീവനക്കാരും കോവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.
  • കുട്ടികള്‍ ഒത്തുചേരുന്ന പരിപാടികള്‍ സംഘടിപ്പിക്കരുത്.
  • കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ഭക്ഷണം കൊടുത്തയക്കണം.മറ്റ് ഭക്ഷണ വിതരണം അനുവദിക്കില്ല.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.