ജിദ്ദ: ജനിതക മാറ്റം സംഭവിച്ച് കെവിഡ് വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മക്കയിലെ ഹറമിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങിയ വിദേശികള്‍ക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം എല്ലാവിധ സൗകര്യങ്ങളും ഏജന്‍സികള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹറമില്‍ ക്രമീകരണം ശക്തമാക്കിയത്.
ലോക്ക്ഡൗണിന് ശേഷം തുറന്ന ഹറമില്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം പേരാണ് ഉംറ നിര്‍വഹിച്ചത്. നേരത്തെയും ഹറമില്‍ ശക്തമായ ക്രമീകരണങ്ങള്‍ നിലനിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം വിദേശ രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വിലക്ക് നിലനില്‍ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഈ ആഴ്ച ഉംറക്ക് വവരാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് വിമാന സര്‍വ്വീസ് പുന:രാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുളള നടപടികള്‍ ഉംറ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.