Gulf

അല്‍ ഗരിയയില്‍ സ്ത്രീകള്‍ക്കു മാത്രമായി ബീച്ച്

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള രണ്ടാമത്തെ ബീച്ച്. സുരക്ഷയും, സ്വകാര്യതയും ശുചി ത്വവും മുന്‍നിര്‍ത്തി ഒരുക്കിയ ബീച്ച് ദോഹയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ

ദോഹയിലെ അല്‍ ഗരിയയില്‍ അല്‍ ഷമല്‍ മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമാ യി ബീച്ച് തുറന്നു.  സത്രീകള്‍ക്കു മാത്രമായുള്ള ഖത്തറിലെ രണ്ടാമത്തെ ബീച്ചാണിത്.

15,000 ചതുരശ്ര മീറ്ററിലാണ് അല്‍ മംല്‍ഹ ബീച്ച് ഒരുക്കിയിരിക്കുന്നത്. സോളാര്‍ വൈദ്യുതി ഉപയോഗി ച്ചുള്ള പ്രകാശ സംവിധാനങ്ങളാണ് ബിച്ചിലുള്ളത്. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷി ക്കുന്നതിന് അതിര്‍ത്തി വേലികള്‍ തിരിച്ച് ഗാര്‍ഡുകളുടെ സേവനത്തോടെയാണ് ബിച്ച് സജ്ജമാക്കി യിട്ടുള്ളത്. ശുചിമുറികളും ഗാര്‍ഡ് റൂമുകളും ബാര്‍ബിക്യു സൗകര്യങ്ങളും, കടലില്‍ വടം കെട്ടിയുള്ള അതിരുകളും ഒരുക്കിയിട്ടുണ്ട്.

ബീച്ചില്‍ നീന്തുന്നവരുടെ സുരക്ഷയ്ക്ക് വനിതാ ലൈഫ് ഗാര്‍ഡുകളും ഉണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെയാണ് ബീച്ച് പ്രവര്‍ത്തിക്കുക.

ക്യാമറകള്‍ ഉപയോഗിക്കുന്നത് ഇവിടെ നിരോധിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതും മീന്‍ പിടിക്കുന്നതും ഇവിടെ വിലക്കിയിട്ടുമുണ്ട്. മുനിസിപ്പാലിറ്റി, പരിസ്ഥിതി കാര്യ മന്ത്രാലയവും പ്രകൃതി വിഭ വസംരക്ഷണ വകുപ്പും സംയുക്തമായാണ് ബീച്ച് നിര്‍മിച്ചിരിക്കുന്നത്. നോര്‍ത്ത് മുനിസിപ്പാലിറ്റി ഡയറ ക്ടര്‍ ഹമദ് ജുമാ അല്‍ മന്നായ് ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

സ്ത്രീകള്‍ക്കു മാത്രമായുള്ള ഖത്തറിലെ രണ്ടാമത്തെ ബീച്ച്

ദോഹയില്‍ നിന്നും 97 കിലോമീറ്റര്‍ അകലെയാണ് അല്‍ ഷമല്‍ ബീച്ച്. കാറില്‍ ഒന്നര മ ണിക്കൂര്‍ യാത്ര. കുട്ടികള്‍ക്കും അനുയോജ്യമായ ശാന്തവും ചെളിയോ മറ്റ് മാലിന്യങ്ങളോ ഇല്ലാത്തതുമായ കടല്‍ വെള്ളമാണിവിടെ. ഷമല്‍ എന്ന അറബിക് വാക്കിന്റെ അര്‍ത്ഥം വടക്ക് എന്നാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.