നെട്ടൂര്‍ : സാഹോദര്യത്തിന്റെ തണലിലാണ് ഇസ്ലാം മതവും ക്രിസ്തുമതവുമൊക്കെ നമ്മുടെ രാജ്യത്ത് വളര്‍ന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും തൊട്ടുരുമ്മി നില്‍ക്കുന്നത് ഈ സൗഹൃദത്തിന്റെ ബാക്കിപത്രങ്ങളാണ്. ദേശീയപാതയോരത്ത് അറേബ്യന്‍ മാതൃകയില്‍ പുനര്‍നിര്‍മ്മിച്ച നെട്ടൂര്‍ മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘പരസ്പര ബഹുമാനത്തില്‍ അധിഷ്ടിതമായിരിക്കണം വിവിധ മത വിഭാഗങ്ങളിലുള്ളവര്‍ ‘ സഹവര്‍ത്തിത്വവും സാഹോദര്യവും ഈ കാലഘട്ടത്തിന്റെ ആവശ്യകയാണ് . ഇസ്ലാം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും മതമാണ്. ഇസ്ലാമിന്റെ ഈ വിശാലമായ കാഴ്ചപ്പാടാണ് യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് ഭരണാധികാരികള്‍ പിന്തുടരുന്നത്. എല്ലാ മതസ്ഥരെയും സ്വീകരിച്ച് പാരമ്പര്യമുള്ള മഹത്തായ രാജ്യമാണ് നമ്മുടെത്.’ എം.എ.യൂസഫലി പറഞ്ഞു.
ചടങ്ങില്‍ മസ്ജിദുല്‍ ഹിമായ പ്രസിഡന്റ് പി.കെ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.ബാബു, കെ.ബി.മുഹമ്മദ്കുട്ടി മാസ്റ്റര്‍, മസ്ജിദുല്‍ ഹിമായ സെക്രട്ടറി സി. എ. ഷംസുദ്ധീന്, വൈസ് പ്രസിഡന്റ് എം.എ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ഖത്തീബ് അഫ്സല് മാഫി ദുആയും സുഹൈല്‍ ഭാരിമി ഖിര്അത്തും നിര്‍വഹിച്ചു.
എം.എ.യൂസഫലിയുടെ പത്നി സാബിറ യൂസഫലി തന്റെ മാതാവിന്റെ പേരില്‍ പുനര്‍നിര്‍മ്മിച്ചതാണ് പള്ളി. മൂന്ന് നിലകളിലായി 16,000 സ്ക്വയര്‍ ഫീറ്റിലാണ് പളളിയുടെ നിര്‍മ്മാണം. താഴെത്തെ നിലയില്‍ ശീതികരിച്ചിട്ടുള്ള പള്ളിയില്‍ മൂന്നുനിലകളിലുമായി 1800പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാം. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്കു പ്രത്യേക സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.