നേപ്പാളിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ അറുപതായി. 41പേരെ കാണാതായിട്ടുണ്ട് . പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 27 പേരാണ് മരിച്ചത്. പോലീസിന്‍റെയും സൈന്യത്തിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
മണ്ണിടിച്ചിലില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ പ്രാദേശിക സ്‌കൂളിലേക്കും കമ്മ്യൂണിറ്റി സെന്‍റെറുകളിലേക്കും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ 30-35 മണിക്കൂര്‍ സമയമെടുത്താണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പ്രദേശവാസി പറഞ്ഞു. മിയാഗ്ദിയിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്. ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. എന്നാല്‍ ആഗോള മഹാമാരിക്കിടെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ സ്ഥിതി രൂക്ഷമാക്കുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.