തിരുവനന്തപുരം: നേമത്ത് വി.ശിവന്‍കുട്ടിയെ തന്നെ മല്‍സരിപ്പിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പിച്ചാണ് ഒ.രാജഗോപാല്‍ ബിജെപിക്കായി നേമം പിടിച്ചെടുത്തത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കും. സിറ്റിങ് എം.എല്‍.എമാരില്‍ ആറ്റിങ്ങലില്‍ ബി.സത്യന്‍ ഒഴികെ എല്ലാവരെയും വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം.
ആറ്റിങ്ങലില്‍ ഏരിയ കമ്മിറ്റിയംഗവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എസ്. അംബികയെ മല്‍സരിപ്പിക്കും. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്, പാറശാലയില്‍ സി.കെ.ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കരയില്‍ കെ.എ.ആന്‍സലന്‍, കാട്ടാക്കടയില്‍ ഐ.ബി.സതീഷ്, വര്‍ക്കലയില്‍ വി.ജോയി, വാമനപുരത്ത് ഡി.കെ.മുരളി എന്നിവരെ രണ്ടാമതും മല്‍സരിപ്പിക്കാനാണ് തീരുമാനം. വിഡിയോ സ്റ്റോറി കാണാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.