കൊച്ചി: എറണാകുളം ജില്ലയിലെ വൃദ്ധ സദനങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ലോക്ക്ഡൗണ്‍ വേണ്ടിവരുന്ന സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹവ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കം ഇല്ലാതാക്കണം. ഇതിന് ലോക്ക്ഡൗണ്‍ അനിവാര്യമാണ്. അത് സംസ്ഥാന വ്യാപകമായി വേണോ, പ്രാദേശികമായി വേണോ എന്നകാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. എറണാകുളത്ത് എവിടെയൊക്കെ ലോക്ക്ഡൗണ്‍ വേണമോ, അവിടെയൊക്കെ അത് നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി പറഞ്ഞു.
രോഗവ്യപാനം രൂക്ഷമായ ചെല്ലാനത്ത് ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍ ആലുവ, കീഴ്മാട്, ചൂര്‍ണിക്കര തുടങ്ങിയ പഞ്ചായത്തുകളിലായി ലാര്‍ജ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ലോക്ക്ഡൗണും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റുപ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് ഇവിടെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ലോക്ക്ഡൗണ്‍ വേണ്ട എന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവനയെയും മന്ത്രി തള്ളിക്കളഞ്ഞു. സമൂഹവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട, പ്രാദേശിക ലോക്ക്ഡൗണ്‍ മതിയെന്നാണ് ഐഎംഎ പറയുന്നത്. സമൂഹവ്യാപനം ഉണ്ടായി എന്നാണെങ്കില്‍ പിന്നെ പ്രാദേശിക ലോക്ക്ഡൗണ്‍ കൊണ്ടും ഗുണമെന്താണെന്ന് മന്ത്രി ചോദിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.