തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ എന്‍.സി.ഇ.ആര്‍.ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്തിനെ നിയമിച്ചു. അന്‍വര്‍ സാദത്തിന്റെ ഈ മേഖലയിലെ വൈദഗ്ദ്ധ്യവും അനുഭവവും പരിഗണിച്ചു കൊണ്ടാണ് എന്‍.സി.ഇ.ആര്‍.ടിയുടെ എഡ്യുക്കേഷന്‍ ടെക്‌നോളജി വിഭാഗമായ സി.ഐ.ഇ.ടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസറി ബോര്‍ഡില്‍ (ഐഎബി) അംഗമായി നിയമിച്ചത്.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാര്‍ശ നല്‍കലുമാണ് അഡൈ്വസറി ബോര്‍ഡിന്റെ ചുമതല. അന്‍വര്‍ സാദത്തിനു പുറമെ ഐ.എസ്.ആര്‍.ഒ, ഇഗ്‌നോ, യു.ജി.സി, ഇ.എം.എം.ആര്‍.സി കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരേയും ബോര്‍ഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്. 2023 വരെ മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
കഴിഞ്ഞ സെപറ്റംബറില്‍ കേന്ദ്ര ഡിജിറ്റല്‍ വിദ്യാഭ്യാസ അന്തര്‍ഘടന തയ്യാറാക്കുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായും അന്‍വര്‍ സാദത്തിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചിരുന്നു. ഐടി@സ്‌കൂള്‍, അക്ഷയ പദ്ധതികളുടെ ഡയറക്ടര്‍, ഇ-കൃഷി പ്രോജക്ട് തലവന്‍, കുസാറ്റ് സിന്‍ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘടനയായ എ.ഇ.സി.ടി നല്‍കുന്ന അവാര്‍ഡ് 2018-ല്‍ ആദ്യമായി ഒരിന്ത്യാക്കാരന് ലഭിക്കുന്നത് അന്‍വര്‍സാദത്തിനായിരുന്നു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.