തിരുവനന്തപുരം : ആഘോഷങ്ങള്‍ ഒഴിവാക്കി ശാന്തിഗിരിയില്‍ ഇത്തവണ നവപൂജിതം ആചരിച്ചു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. 94-ാമത് നവപൂജിതമാണ് ഇന്നലെ പ്രാര്‍ത്ഥനയും ചടങ്ങുകളുമാത്രമായി ട്ട് ആചരിച്ചത്.
സത്യയുഗത്തിലേക്ക് മാനവരാശിയെ നയിക്കുന്നതിനുള്ള പ്രകാശവഴിത്തരയാണ് ഗുരു കാട്ടിതന്നതെന്നും ദൈവാര്‍ജ്ജിതമായ ഈ വഴിത്താരയിലൂടെയുള്ള ധര്‍മ്മയാത്ര കോവിഡ് പ്രതിസന്ധികാലകത്തും തുടരുകയാണെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. സഹകരണമന്ദിരത്തില്‍ നടന്ന സമ്മേളനം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി സ്വാഗതം പറഞ്ഞു. സ്വാമി നവനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.
രാവിലെ അഞ്ചിന് ആരാധനക്ക് ശേഷം പ്രത്യക പുഷ്പാഞ്ജലിയോടെയാണ് ഇത്തണത്തെ നവപൂജിതം ആചരണം ആരംഭിച്ചത്. ആറിന് ദ്വജം ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, ഉച്ചക്ക് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ഗുരുദര്‍ശനം നടത്തി. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആശ്രമത്തില്‍ സന്യാസിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും നടന്നത്. വൈകുന്നേരം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ദീപപ്രദക്ഷിണം നടന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.