ദേശീയ ദുരന്തനിവാരണ സമിതി അവലോകനയോഗം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്നു. തീരത്തേക്ക് അടിക്കാന്‍സാധ്യതയുള്ള ചുഴലിക്കാറ്റിനെ സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി ചീഫ് സെക്രട്ടറിമാരും വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്തു.
സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിച്ച തയ്യാറെടുപ്പുകളെപറ്റി കാബിനറ്റ് സെക്രട്ടറിയെ ധരിപ്പിച്ച ചീഫ് സെക്രട്ടറിമാര്‍, ഏതുതരം വെല്ലുവിളിയും നേരിടാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ സുസജ്ജം ആണെന്നും വ്യക്തമാക്കി. വെല്ലുവിളികള്‍ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന അടക്കമുള്ള സംവിധാനങ്ങളുമായി പുലര്‍ത്തുന്ന സഹകരണത്തെ പറ്റിയും ചീഫ് സെക്രട്ടറിമാര്‍ ദുരന്തനിവാരണ സമിതിയെ അറിയിച്ചു.
കാലാവസ്ഥയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച്, കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രത്യേക പ്രദര്‍ശനം നടത്തുകയും, ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ഈ വിവരങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.2020 നവംബര്‍ 24 മുതല്‍ 26 വരെ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ഒരു ജീവന്‍ പോലും നഷ്ടമാകാതിരിക്കാനും ദുരന്ത ബാധിത മേഖലകളുടെ വേഗത്തിലുള്ള പുനരുദ്ധാരണവും ആണ് ലക്ഷ്യമിടുന്നതെന്ന് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത് എന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കെട്ടുറപ്പില്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സാഹചര്യം അനുസരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര, ഊര്‍ജ്ജ, ടെലികമ്മ്യൂണിക്കേഷന്‍, വ്യോമയാനം, ഷിപ്പിങ്, ആരോഗ്യമന്ത്രാലയ സെക്രട്ടറിമാര്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി, NDMA, DG, NDRF തുടങ്ങിയവരും പ്രതിരോധ മന്ത്രാലയ പ്രതിനിധികളും തങ്ങള്‍ സ്വീകരിച്ച തയ്യാറെടുപ്പുകള്‍ സംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്കായുള്ള സഹായം സംബന്ധിച്ചു എന്‍സിഎംസിയെ ധരിപ്പിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.