World

മനുഷ്യ മലിനീകരണത്തിൽ നിന്ന് ചന്ദ്രനെയും ചൊവ്വയെയും സംരക്ഷിക്കാൻ നാസ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

 

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും തങ്ങളുടെ അടുത്ത ചൊവ്വ ദൗത്യത്തിന്‍റെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചുവന്ന ഗ്രഹത്തില്‍ ഒരു മനുഷ്യ കോളനി സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇത്തരം വിദൂര ഗ്രഹങ്ങളിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ ബഹിരാകാശ തലത്തില്‍ ഭൗമ സൂക്ഷ്മാണുക്കള്‍ക്ക് കാരണമാകുകയും അത് മലിനീകരണത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നുവെന്ന് ചില ബഹിരാകാശ വിദഗ്ധര്‍ പറയുന്നു .അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ, നാസ ഇപ്പോൾ ഗ്രഹ സംരക്ഷണ നയങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്.

ജൈവ മലിനീകരണത്തോടുള്ള ഭയം

വളരെ നിർണായകമായ ആർടെമിസ് ദൗത്യം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ദൗത്യങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തിൽ നിന്ന് ബഹിരാകാശത്തെ സംരക്ഷിക്കാൻ ബഹിരാകാശ ഏജൻസി പ്രതിജ്ഞാബദ്ധമാണെന്ന് നാസ മേധാവി ജിം ബ്രിഡെൻസ്റ്റൈൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

“ചന്ദ്രനിലും ചൊവ്വയിലും ചലനാത്മക മനുഷ്യ പര്യവേക്ഷണവും വാണിജ്യപരമായ കണ്ടുപിടുത്തങ്ങളും പ്രാപ്തമാക്കുന്നതിനൊപ്പം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും ഭൂമിയുടെ പരിസ്ഥിതിയെയും ഞങ്ങൾ സംരക്ഷിക്കും,” ബ്രിഡെൻസ്റ്റൈൻ ട്വിറ്ററിൽ കുറിച്ചു.

പര്യവേക്ഷണ വേളയിൽ മനുഷ്യർ ഭൗമ സൂക്ഷ്മാണുക്കളെ വിദൂര ഗ്രഹങ്ങളിലേക്ക് പരിചയപ്പെടുത്തിയാൽ, ഈ ബഹിരാകാശ വസ്തുക്കളിൽ അഭിവൃദ്ധി പ്രാപിച്ചേക്കാവുന്ന അന്യഗ്രഹജീവികളെക്കുറിച്ചുള്ള നമ്മുടെ തിരയലിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേപോലെ തന്നെ, ബഹിരാകാശയാത്രികർ ദൗത്യം പൂർത്തിയാക്കിയ ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയാൽ ബഹിരാകാശ രോഗാണുക്കൾ ഭൂമിയിൽ വരുന്നതിനെക്കുറിച്ച് നാസ വളരെയധികം ആശങ്കാകുലരാണ്.

എല്ലാം അനുകൂലമാണെങ്കില്‍, 2024 ഓടെ നാസ അടുത്ത പുരുഷനെയും ആദ്യത്തെ സ്ത്രീയെയും ചന്ദ്രനിലേക്ക് അയയ്ക്കും. ചാന്ദ്ര ഉപരിതലത്തിൽ സുസ്ഥിരമായ ഒരു മനുഷ്യ സാന്നിധ്യം സ്ഥാപിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ആത്യന്തിക ലക്ഷ്യം. ഇത് ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന ബഹിരാകാശ ഏജന്‍സിക്ക് സഹായകമാകും.

ചൊവ്വ ദൗത്യത്തിൽ നാസ അന്യഗ്രഹജീവികളെ കണ്ടെത്തുമോ?

ചൊവ്വയിൽ ഉടൻ തന്നെ അന്യഗ്രഹജീവിയെ സൂക്ഷ്മജീവ രൂപത്തില്‍ കണ്ടെത്തുമെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ്, നാസ മേധാവി ജിം ബ്രിഡെൻസ്റ്റൈൻ അവകാശപ്പെട്ടിരുന്നു. അതേസമയം, മനുഷ്യബോധത്തിന് മുന്നിൽ ഒരു പുതിയ മണ്ഡലം തുറക്കുമെന്നതിനാല്‍ അന്യഗ്രഹ ജീവികളെ ചുറ്റിപ്പറ്റിയുള്ള യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ മാനവികത തയ്യാറല്ലെന്നും നാസ ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു.

അതേസമയം, നാസ അന്യഗ്രഹ ജീവികളെ കണ്ടെത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സ‍ൃഷ്ടിക്കാതിരിക്കാന്‍ എല്ലാം മറച്ചുവെക്കുകയാണെന്നും സൈദ്ധാന്തികര്‍ പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.