India

കുറവുകളുണ്ടെങ്കില്‍ കര്‍ഷക നിയമം ഭേദഗതി ചെയ്യാം: പ്രധാനമന്ത്രി

 

കുറവുകളുണ്ടെങ്കില്‍ കര്‍ഷക നിയമം ഭേദഗതി ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങളെ സതിയും മുത്തലാഖും നിരോധിച്ച നിയമങ്ങളുമായി താരതമ്യപ്പെടുത്തി. സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ നടപടികള്‍ എക്കാലത്തും എതിര്‍പ്പ് നേരിട്ടുണ്ടെന്നും മോദി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് മോദിയുടെ പ്രസംഗം തടസ്സപ്പെട്ടു.

ബഹളം തെറ്റിദ്ധാരണ തുറന്നുകാണിക്കപ്പെട്ടതിനെ തുടര്‍ന്നെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. രണ്ട് സഭകളിലും രണ്ട് നയം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകസമരത്തിന്റെ ശൈലി സമരജീവികളുടേതാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു. പ്രതിപക്ഷം നിയമങ്ങളുടെ നിറത്തെക്കുറിച്ചല്ല, ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറാകണം. നിയമങ്ങളില്‍ കുറവുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് തിരുത്താന്‍ ഇപ്പോഴും തയാര്‍ ആണ്. കോണ്‍ഗ്രസിനെക്കൊണ്ട് അവര്‍ക്കോ രാജ്യത്തിനോ ജനങ്ങള്‍ക്കോ ഗുണമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.