News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം യുവാക്കള്‍ക്ക് പ്രചോദനാത്മക സന്ദേശം: പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി: ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവര്‍ത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ് ആത്മിര്‍ഭര്‍ ഭാരതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അസമിലെ തേജ്പൂര്‍ സര്‍വകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന ആശയം പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പ്രസ്ഥാനം വിഭവങ്ങള്‍, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, സാമ്പത്തിക, തന്ത്രപരമായ ശക്തി എന്നിവയിലെ മാറ്റത്തെക്കുറിച്ചാണെങ്കിലും, ഏറ്റവും വലിയ പരിവര്‍ത്തനം ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവര്‍ത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ്.ഇന്നത്തെ യുവ ഇന്ത്യയ്ക്ക് വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന് സവിശേഷമായ ഒരു മാര്‍ഗമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓസ്ട്രേലിയയിലെ യുവ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിരവധി വെല്ലുവിളികള്‍ നേരിട്ടു. ആദ്യം വന്‍പരാജയം ഏറ്റുവാങ്ങിയെങ്കിലും തുല്യ വേഗത്തില്‍ തിരിച്ചുവന്ന് അടുത്ത മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. പരിക്കുകള്‍ക്കിടയിലും കളിക്കാര്‍ ദൃഢനിശ്ചയം പ്രകടമാക്കി. അവര്‍ വെല്ലുവിളി നേരിടുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ നിരാശരാകുന്നതിന് പകരം പുതിയ പരിഹാരങ്ങള്‍ തേടുകയും ചെയ്തു. അനുഭവപരിചയമില്ലാത്ത കളിക്കാരുണ്ടായിരുന്നുവെങ്കിലും അവരുടെ മനോവീര്യം ഉയര്‍ന്നതിനാല്‍ അവര്‍ക്ക് ലഭിച്ച അവസരം അവര്‍ പ്രയോജനപ്പെടുത്തി. അവരുടെ കഴിവും സ്വഭാവവും കൊണ്ട് മികച്ച ടീമിനെ അവര്‍ കീഴടക്കി.

കായിക മേഖലയുടെ കാഴ്ചപ്പാടില്‍ നിന്ന് മാത്രമല്ല നമ്മുടെ കളിക്കാരുടെ ഈ മികച്ച പ്രകടനം പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രകടനത്തില്‍ നിന്നുള്ള പ്രധാന ജീവിത പാഠങ്ങള്‍ മോദി എടുത്ത് കാട്ടി . ആദ്യം നമ്മുടെ കഴിവില്‍ വിശ്വാസവും ആത്മധൈര്യവും ഉണ്ടായിരിക്കണം. രണ്ടാമതായി, സകാരാത്മകമായ ഒരു മാനസികാവസ്ഥ അത്തരംഫലങ്ങള്‍ ജനിപ്പിക്കുന്നു. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പാഠം – ഒന്ന് രണ്ട് സാധ്യതകള്‍ അഭിമുഖീകരിക്കുന്നുവെങ്കില്‍, ഒന്ന് സുരക്ഷിതവും മറ്റൊന്ന് ബുദ്ധിമുട്ടുള്ള വിജയത്തിന്റെ സാധ്യതയുമാണെങ്കില്‍, ഒരാള്‍ തീര്‍ച്ചയായും വിജയത്തിന്റെ സാധ്യത പര്യവേക്ഷണം ചെയ്യണം. വല്ലപ്പോഴുമുള്ള പരാജയത്തില്‍ ഒരു ദോഷവും ഇല്ല, അപകടസാധ്യതകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുത്. നാം സജീവവും നിര്‍ഭയരുമായിരിക്കണം. പരാജയഭയം, അനാവശ്യ സമ്മര്‍ദ്ദം എന്നിവ മറികടന്നാല്‍ നാം നിര്‍ഭയരായി ഉയര്‍ന്നുവരും. ആത്മവിശ്വാസവും ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിതവുമായ ഈ പുതിയ ഇന്ത്യ ക്രിക്കറ്റ് രംഗത്ത് മാത്രമല്ല പ്രകടമാകുന്നതെന്നും, നിങ്ങള്‍ എല്ലാവരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.