തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകവെ കേരളത്തിന്റെ വളര്‍ച്ചയക്ക് കിഫ്ബിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി പ്രശസ്ത എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍. മലയാള മനോരമയിലെ തല്‍സമയം കോളത്തിലാണ് മുന്‍ ധനകാര്യ സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ എന്‍. എസ് മാധവന്റെ പ്രതികരണം. കിഫ്ബിക്കു മുന്‍പും പിന്‍പുമുള്ള കേരളത്തിലെ മൂലധനച്ചെലവ് പരിശോധിച്ചാല്‍ ഈ നൂതന ആശയം വിജയകരമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയെ ഉദ്ധരിച്ച് ഭരണഘടനാ സ്ഥാപനമായ സിഎജി കിഫ്ബിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം സിഎജി മൗലികമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അതില്‍ ഉദ്ദേശ ശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരാം. കിഫ്ബിയെ പല കാരണങ്ങള്‍കൊണ്ട് എതിര്‍ക്കുന്നവര്‍ ഇംഗ്ലിഷിലെ ഈ പറച്ചില്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കും: ‘കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത്’, എന്‍. എസ് മാധവന്‍ എഴുതി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.