Editorial

മുസ്ലിം ലീഗ്‌ കളിക്കുന്നത്‌ തരംതാണ രാഷ്‌ട്രീയം

 

വലിപ്പം കൊണ്ട്‌ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ്‌ മുസ്ലിം ലീഗ്‌ എങ്കിലും മുന്നണിയെ നയിക്കുന്നത്‌ തങ്ങളാണെന്ന മട്ടില്‍ പെരുമാറുന്ന സ്വഭാവം ആ പാര്‍ട്ടി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്‌. യുഡിഎഫ്‌ അധികാരത്തിലെത്തുമ്പോഴൊക്കെ മുസ്ലിം ലീഗിന്റെ കോട്ടകളായ മണ്‌ഡലങ്ങളുടെ പ്രകടനം നിര്‍ണായകമാകാറുണ്ട്‌ എന്നതാണ്‌ മുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും ഈ മനോഭാവം പ്രകടിപ്പിക്കാന്‍ ആ പാര്‍ട്ടിക്ക്‌ ധൈര്യം പകരുന്നത്‌. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും പ്രയോജനപ്പെടുത്താനാകാതെ വന്‍പരാജയം യുഡിഎഫിന്‌ നേരിടേണ്ടി വന്നതില്‍ മുസ്ലിം ലീഗിന്‌ പ്രധാന പങ്കുണ്ടായിട്ടും ആ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാനും തോല്‍വിയുടെ ഭാരം പൂര്‍ണമായും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനും അവര്‍ ശ്രമിക്കുന്നത്‌ ഈ മനോഭാവത്തിന്റെ തുടര്‍ച്ചയായാണ്‌.

മുസ്ലിം തീവ്രവാദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില പ്രദേശങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ മുന്‍കൈയെടുത്തത്‌ മുസ്ലിം ലീഗാണ്‌. ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ തീവ്ര ന്യൂനപക്ഷ വര്‍ഗീയത വളരുന്നതിനുള്ള പ്രവണതയുടെ അപകടം തിരിച്ചറിഞ്ഞ്‌ അതിനെതിരെ മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കേണ്ട മുസ്ലിം ലീഗ്‌ മറിച്ചുള്ള സമീപനമാണ്‌ സ്വീകരിച്ചത്‌. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ ഫലപ്രദമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത മുസ്ലിം ലീഗ്‌ നേതാക്കള്‍ക്ക്‌ കാല്‍ക്കീഴിലെ മണ്ണ്‌ പതുക്കെ ഒലിച്ചുപോവുകയാണോയെന്ന സംശയം ജനിച്ചതാകണം വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പുതിയ തീവ്രവാദ സംഘടനയുമായി കൈകോര്‍ക്കാന്‍ പ്രേരണയായത്‌. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട്‌ അംഗീകരിക്കാന്‍ മുമ്പ്‌ പലകാര്യങ്ങളിലും സംഭവിച്ചിട്ടുള്ളതു പോലെ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമാവുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫിനെ തിരിഞ്ഞു കുത്തുകയാണ്‌ ചെയ്‌തത്‌. ചില പ്രദേശങ്ങളിലെ വിജയത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ തന്നെ യുഡിഎഫിനുള്ള മതേതര പ്രതിച്‌ഛായ നഷ്‌ടപ്പെടുത്തുകയായിരുന്നു ആത്യന്തിക ഫലം. അത്‌ തിരിച്ചറിഞ്ഞ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തള്ളിപ്പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിയുകയാണ്‌ അവിശുദ്ധ കൂട്ടുകെട്ടിന്റെ ആസൂത്രകരായ മുസ്ലിം ലീഗ്‌ ചെയ്‌തത്‌. തിരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം മാറണമെന്ന്‌ ആവശ്യപ്പെടാന്‍ പോലും അവര്‍ തയാറായി. വിലപേശല്‍ രാഷ്‌ട്രീയത്തിലൂടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാം മന്ത്രി സ്ഥാനം പോലും നേടിയെടുത്ത മുസ്ലിം ലീഗ്‌ ഒരിക്കല്‍ കൂടി തങ്ങളുടെ ആധിപത്യ മനോഭാവം കോണ്‍ഗ്രസിന്‌ മുന്നില്‍ പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ അനുജന്‌ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന വല്യേട്ടനെ പോലെ ഇവിടെയും കോണ്‍ഗ്രസ്‌ മുസ്ലിം ലീഗിന്റെ ധാര്‍ഷ്‌ട്യത്തോട്‌ നിശബ്‌ദത പാലിക്കുകയാണ്‌ ചെയ്‌തത്‌.

തൊട്ടടുത്ത വീട്ടിലെ അനീതിയെ ചോദ്യം ചെയ്യുന്ന അയല്‍വീട്ടിലെ കാരണവരെ പോലെയാണ്‌ പിണറായി വിജയന്‍ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ചത്‌. പിണറായിയുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ ഒരു തരത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളെയും സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തങ്ങള്‍ക്ക്‌ പറയാന്‍ സാധിക്കാത്തത്‌ രാഷ്‌ട്രീയ എതിരാളിയുടെ വായിലൂടെയെങ്കിലും പുറത്തുവന്നല്ലോയെന്ന ആശ്വാസം അവര്‍ക്കുണ്ടായി കാണും.

പിണറായി വിജയനെ `എടോ’ എന്ന്‌ വിളിച്ച്‌ അഭിസംബോധന ചെയ്യാന്‍ പോലും മുസ്ലിം ലീഗീന്റെ ഒരു യുവവനിതാ നേതാവ്‌ തയാറായത്‌ ആ പാര്‍ട്ടി കൊണ്ടുനടക്കുന്ന പൊതുവായ ധാര്‍ഷ്‌ട്യത്തിന്റെ പ്രകടനമായിരുന്നു. മുഴുവന്‍ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം ലീഗിന്‌ ആരും നല്‍കിയിട്ടില്ല എന്ന പിണറായിയുടെ പ്രസ്‌താവന ഒരു മുന്നറിയിപ്പാണ്‌. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയാകും വിധം ഒരു രാഷ്‌ട്രീയ സംക്രമണത്തിലൂടെ കടന്നുപോകുന്ന കാലത്ത്‌ തങ്ങളുടെ ഉത്തരവാദിത്തം മറന്ന്‌ മുസ്ലിം ലീഗ്‌ ഇസ്ലാം തീവ്രവാദികളുമായി ചേര്‍ന്ന്‌ കളിക്കുന്ന തരംതാണതും അപകടകരവുമായ രാഷ്‌ട്രീയം ആത്മഹത്യാപരമാണെന്ന്‌ ആ പാര്‍ട്ടിയുടെ നേതൃത്വം തിരിച്ചറിയുമോ?

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.