മലപ്പുറം: ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിംലീഗ്. വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന്റെ വര്‍ഗീയ അജണ്ടയെയാണ് സൂചിപ്പിക്കുന്നതെന്നും സിപിഎമ്മിന്റെ നയമാറ്റമാണിതെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു.
അതേസമയം ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്നായിരുന്നു എ.വിജയരാഘവന്‍ കോഴിക്കോട് പറഞ്ഞത്. മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹോരം കാണാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗായത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയില്ല. ഫലത്തില്‍ അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമങ്ങളെ ന്യായീകരിക്കുകയാണെന്നും ഏറ്റവും വലിയ വര്‍ഗീയതയായ ന്യൂനപക്ഷ വര്‍ഗീയതയെ തോല്‍പിക്കാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.