Kerala

നൂറു രൂപ വരുമാനമുള്ളപ്പോള്‍ നൂറ്റിപത്തു രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, നൂറു രൂപ വരുമാനമുള്ളപ്പോള്‍ തൊണ്ണൂറു രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ്-മുരളി തുമ്മാരുകുടി

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ കടം കൂടുന്നുവെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത് അത്ര മോശമായ കാര്യമല്ലെന്നും, സാമ്പത്തിക ശാസ്ത്രത്തില്‍ അതിനെ വിലയിരുത്തേണ്ടത് 100 രൂപ വരുമാനമുള്ളപ്പോള്‍ 110 രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, 100 രൂപ വരുമാനമുള്ളപ്പോള്‍ 90 രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ് എന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. പണത്തിന് ബുദ്ധിമുട്ടും പരിമിതികളും ഉള്ളപ്പോള്‍ കിഫ്ബിയെന്ന സംവിധാനമുണ്ടാക്കി അതിനെ ഇത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ധൈര്യം കാണിച്ച മന്ത്രി മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ‘കടം’എന്നത് മോശം കാര്യമായിട്ടാണ് നമ്മള്‍ പൊതുവെ കരുതുക. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കടം കൂടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അത് കുഴപ്പമാണെന്ന് തോന്നും. കടം കൂട്ടിക്കൊണ്ടുവരുന്ന മന്ത്രിമാര്‍ മോശക്കാരാണെന്ന് തോന്നും.
പക്ഷേ, ഇക്കണോമിക്സില്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. 100 രൂപ വരുമാനമുള്ളപ്പോള്‍ 110 രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, 100 രൂപ വരുമാനമുള്ളപ്പോള്‍ 90 രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ്.

അതുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പണത്തിന് ബുദ്ധിമുട്ടും പരിമിതികളും ഉള്ളപ്പോള്‍ കിഫ്ബിയെന്ന സംവിധാനമുണ്ടാക്കി അതിനെ ഇത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ധൈര്യം കാണിച്ച മന്ത്രി മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകുന്നത്.കാരണം ഇന്ന് നമ്മള്‍ ചെലവാക്കുന്ന പണമാണ് നാളെ നമ്മുടെ വികസനത്തിന് അടിത്തറയിടുന്നത്. നാളത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്നത്തെ കടവും പലിശയും തിരിച്ചുകൊടുക്കുക.

അപ്പോള്‍ നമ്മള്‍ കടം എടുക്കുന്നുണ്ടോ എന്നതല്ല പ്രധാനം, കടമെടുത്താല്‍ നാളെ അത് തിരിച്ചുകൊടുക്കാന്‍ പാകത്തിന് നമ്മുടെ സമ്പദ്വ്യവസ്ഥയെ വളര്‍ത്തുന്നുണ്ടോ എന്നതാണ്. സര്‍ക്കാര്‍ കടമെടുത്ത് സ്‌കൂള്‍ ഉണ്ടാക്കിയാല്‍, കിഫ്ബി വഴി ആശുപത്രി നിര്‍മിച്ചാല്‍, അവിടെ വലിയ ഫീസ് മേടിക്കാതെ കുട്ടികളെ പഠിപ്പിക്കുകയോ രോഗിയെ ചികിത്സിക്കുകയോ ചെയ്താല്‍ പിന്നെ എങ്ങനെയാണ് ഈ കടമൊക്ക കൊടുത്തുതീര്‍ക്കുന്നതെന്ന് തോന്നാം?

പക്ഷേ, സര്‍ക്കാരിന് അതിന്റെ ആവശ്യമില്ല. മൊത്തം സമ്പദ്വ്യവസ്ഥ വികസിച്ചാല്‍ മതി.നല്ല റോഡുകള്‍ ഉണ്ടായാല്‍, അത് കേരളത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. അല്ലെങ്കില്‍ കൂടുതല്‍ ചരക്കുഗതാഗതമുണ്ടാകും, കൂടുതല്‍ വാഹനം വരും. കൂടുതല്‍ പെട്രോള്‍ അടിക്കും, ടൂറിസ്റ്റുകള്‍ കൂടുതല്‍ പണം ഇവിടെ ചെലവാക്കും.ഇതൊക്കെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി, അത് കൂടിയ ടാക്‌സ് വരുമാനമായി സര്‍ക്കാരില്‍ എത്തും. അങ്ങനെ 10 നിക്ഷേപിച്ചാല്‍ പന്ത്രണ്ടല്ല ഇരുപതായാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വികസനത്തിന്റെ ഫലം ഉണ്ടാകുന്നത്.

സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു ജനതയാണ്. പൊതുജനാരോഗ്യത്തിലെ നിക്ഷേപം ലോകത്തെവിടെയും ഒന്നിനു പത്തായിട്ടാണ് സമൂഹങ്ങള്‍ക്ക് മടക്കിക്കിട്ടിയിട്ടുള്ളത്. ഈ കൊറോണക്കാലത്തെ ലോകം സൂക്ഷിച്ചുനോക്കിയിട്ടുള്ളവര്‍ക്ക് അക്കാര്യം മനസ്സിലാകും.

ഒരു സമൂഹത്തിലെ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുമ്പോഴാണ് അവര്‍ ഹ്യൂമന്‍ റിസോഴ്സ് ആകുന്നത്. ലോകത്തെവിടെയും മലയാളികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നത് അവര്‍ മലയാളികള്‍ ആയതുകൊണ്ടല്ല, അവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളതുകൊണ്ടാണ്. കൂടുതല്‍ വിദ്യാഭ്യാസയോഗ്യത ഉളളവര്‍ക്ക് നാട്ടിലും മറുനാട്ടിലും കൂടുതല്‍ വേതനമുള്ള ജോലികള്‍ ലഭിക്കും. കൂടുതല്‍ വരുമാനമുള്ള മലയാളികള്‍ വിദേശത്താണെങ്കില്‍ പോലും, നാട്ടില്‍ പണം ചെലവാക്കും, ആ പണത്തിന്റെ ഒരു പങ്ക് നികുതിയായി സര്‍ക്കാരിന് ലഭിക്കും.

നമ്മുടെ അടുത്ത തലമുറയെ വിശ്വസിച്ച് അവരുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുതല്‍മുടക്കി അത് കൂടുതല്‍ ശോഭനമായ ഭാവിയും ശക്തമായ സമ്പദ്വ്യവസ്ഥയും ഉണ്ടാക്കും, അന്ന് ഇന്നത്തെ കടങ്ങള്‍ അവര്‍ മുതലും പലിശയും ഉള്‍പ്പെടെ തിരിച്ചടച്ചുകൊള്ളുമെന്ന് പറയുമ്പോള്‍ അതൊരു ‘വിഷന്‍’ ആണ്. അത്തരം ‘വിഷന്‍’ ആണ് നാം നല്ല നേതൃത്വത്തില്‍നിന്നും പ്രതീക്ഷിക്കേണ്ടത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.