India

മുംബൈ-പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിലയിൽ; രണ്ടാം സൂപ്പർ ഓവറിൽ ജയം പിടിച്ചെടുത്ത് പഞ്ചാബ്

 

ഐ പി എൽ സൂപ്പർ സൺഡേയിലെ മുംബൈ ഇന്ത്യൻസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിയിലായി. രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബ് വിജയം പിടിച്ചെടുത്തു. മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാനും പഞ്ചാബിനായി. ഇന്ന് നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരവും സൂപ്പർ ഓവറിലാണ് അവസാനിച്ചത്.

സ്കോർ:
മുംബൈ 176/6(20)
പഞ്ചാബ് 176/6 (20)

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി ഡി കോക്കും(43 പന്തിൽ 53) ക്രുനാൽ പാണ്ഡ്യയും(30 പന്തിൽ 34) മികച്ച പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ കത്തിക്കയറിയ പൊള്ളാർഡും(12 ബോളിൽ 34) കോർട്ടർനൈലും(12 ബോളിൽ 24) ചേർന്ന് മികച്ച സ്കോറിൽ എത്തിച്ചു.

177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനായി നായകൻ കെ എൽ രാഹുൽ മിന്നുന്ന ഫോം തുടർന്നു. 18-ാം ഓവറിൽ ബുംറ മനോഹരമായ യോർക്കറിലൂടെ രാഹുലിനെ(51 പന്തിൽ 77) മടക്കി. അവസാന രണ്ടോവറിൽ 22 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ ഹൂഡയും ജോർദാനും ചേർന്ന് 13 റൺസ് നേടി. ജയിക്കാൻ 6 ബോളിൽ 9 റൺസ്! അവസാന ബോളിൽ രണ്ട് റൺസും. എന്നാൽ ഒരു റൺ എടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. മത്സരം സൂപ്പർ ഓവറിലേയ്ക്ക്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ബുംറ എറിഞ്ഞ ഓവറിൽ അഞ്ച് റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആറ് റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് ഷമി എറിഞ്ഞ ഓവറിൽ നേടാനായത് അഞ്ച് റൺസ് മാത്രം. സൂപ്പർ ഓവറിലും മത്സരം സമനിലയിൽ! വിജയികളെ നിശ്ചയിക്കാൻ വീണ്ടും സൂപ്പർ ഓവർ.

പഞ്ചാബിനായി ജോർദാൻ എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസെടുത്തു. മുംബൈയ്ക്കായി ബോൾട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഗെയ്ൽ സിക്സറിന് പറത്തി. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ മായങ്ക് അഗർവാളിൻ്റെ ബൗണ്ടറിയിലൂടെ സ്കോർ ഒപ്പത്തിനൊപ്പം. നാലാം ബോളിലും ബൗണ്ടറി പായിച്ച് മായങ്ക് പഞ്ചാബിന് ജയമൊരുക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.