തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെയാണ് സുധാകരന്‍ വിമര്‍ശിച്ചത്. അതില്‍ ജാതീയമായി ഒന്നുമില്ല. വിഷയദാരിദ്ര്യം കൊണ്ടാണ് സിപിഎം ഇതു വിവാദമാക്കാന്‍ ശ്രമിച്ചത്.സിപിഎമ്മിന്റെ തൊഴിലാളി സ്‌നേഹം വെറും തട്ടിപ്പാണ്.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നത്.തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎം.ചങ്ങാത്തമുതാലളിത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് തൊഴിലാളികളുടെ പേര് ഉച്ചരിക്കാന്‍ അവകാശമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂര്‍ രാഷ്ട്രീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരന്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരന്‍.അദ്ദേഹം നടത്തിയ പ്രസ്താവനയെ വ്യക്തിപരമായി കാണരുത്.മുഖ്യമന്ത്രി വളര്‍ന്ന സാഹചര്യത്തേയും ഇപ്പോഴത്തെ രീതിയേയും വിശദീകരിക്കുക മാത്രമാണ് സുധാകരന്‍ ചെയ്തത്. ഈ വിഷയത്തില്‍ വ്യഖ്യാനം നടത്തുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. വസ്തുതാപരമായി മാത്രമാണ് സുധാകരന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളതെന്നും ഈ വിവാദം അടഞ്ഞ അധ്യായമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സുധാകരന്‍ പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം തിരുത്തിയിട്ടുണ്ട്. അരൂര്‍ എംഎല്‍എ നിര്‍വ്യാജം ക്ഷമ പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അവര്‍ പ്രതികരിച്ചത്. ഇപ്പോള്‍ നേതാക്കള്‍ക്കെല്ലാം കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.