തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. വീഴ്ച ഏറ്റെടുത്തത് ആത്മാര്‍ത്ഥമായി എങ്കില്‍ സ്ഥാനം ഒഴിയണം എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിലെ പല നേതാക്കളുടേയും ഉള്ളിലിരിപ്പായാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കൂട്ടു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല.
ഒരാള്‍ക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തില്‍ ഇല്ലേ എന്നാണ് ഉണ്ണിത്താന്റെ ചോദ്യം.കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ അതേ പടി തുടരുകയേ ഉള്ളു എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശദീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്ത് പൊതുവെയും ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുറവിളികള്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.
നേതൃ നിരയില്‍ കാര്യമായ മാറ്റം വേണമെന്നാണ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നത്. കെ സുധാകരനെ വിളിക്കു കോണ്‍ഗ്രസിനെ രക്ഷിക്കു എന്ന പേരില്‍ വലിയ പോസ്റ്ററുകള്‍ വരെ അങ്ങിങ്ങ് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും എതിരെ വലിയ പടപ്പുറപ്പാടാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.