Kerala

നികുതിക്കൊള്ളക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കും: മുല്ലപ്പള്ളി

 

ഇന്ധനവില വര്‍ധിപ്പിച്ച് അമിത നികുതിക്കൊള്ള നടത്തി ജനദ്രോഹം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുമ്പോഴും അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത ഇരുസര്‍ക്കാരുകള്‍ക്കും ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല. കോവിഡ് മാഹാമാരിയെ തുടര്‍ന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് സര്‍ക്കാരുകളുടേത്.അവശ്യസാധനങ്ങളുടെ വില വാണം പോലെ ഉയരുകയാണ്. ടാക്സി തൊഴിലാളികള്‍,കര്‍ഷകര്‍,മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിതം ദുസ്സഹമായി.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ നരകയാതന അനുഭവിക്കുകയാണ് ജനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ലൊരു ശതമാനം ജനങ്ങളും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.ഇത് യാത്രദുരിതം വര്‍ധിച്ചതോടൊപ്പം അധിക സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നികുതി പിരിവ് തുടര്‍ന്നാല്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും.ഇന്ധനവില വര്‍ധനവ് ചരക്കുനീക്കത്തേയും വ്യവസായ മേഖലയേയും ബാധിച്ചു.ഇത് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാസാധനങ്ങള്‍ക്കും വലിയ വിലവര്‍ധനവിന് ഇടയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.ഈ മാസം തുടര്‍ച്ചയായി അഞ്ചാം ദിനമാണ് ഇന്ധനവില ഉയര്‍ത്തിയത്.കഴിഞ്ഞ മാസം ഏഴുതവണ വര്‍ധിപ്പിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദ്യമാണ് ക്രൂഡോയില്‍ ബാരലിന് 60 ഡോളര്‍ കടക്കുന്നത്. എന്നിട്ടാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധനവ് തുടര്‍ന്നത്.ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തില്‍ പെട്രോളിന്റെ സര്‍വകാല റെക്കാര്‍ഡിലെത്തി.കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 33 പൈസയാണ്.പ്രതിമാസം 750 കോടിയിലധികം രൂപയുടെ വരുമാനമാണ് ഇന്ധന വില്‍പ്പന നികുതിയില്‍ നിന്ന് കേരളത്തിന് ലഭിക്കുന്നത്. കേരളത്തില്‍ പ്രെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.67 ശതമാനവുമാണ് വില്‍പ്പന നികുതി.മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധനവിലയുടെ അമിത നികുതിയിലൂടെ ലഭിക്കുമായിരുന്ന 620 കോടി രൂപ വേണ്ടെന്ന് വച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കുന്നതിനായി മൂല്യവര്‍ധിത നികുതി രണ്ടു ശതമാനം കുറയ്ക്കാനും തയ്യാറായി. ഈ രണ്ടു നടപടികളും മാതൃകാപരവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമാണ്. സൂര്യനുതാഴെ എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന കേരള ധനമന്ത്രി ഇത്തരം മാതൃക സ്വീകരിക്കനോ ക്രിയാത്മകമായ നടപടി എടുക്കാനോ തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.