ദുബായ്: അനധികൃത താമസക്കാരില്ലാത്ത രാജ്യം വിഭാവനം ചെയ്ത് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ‘ നിയമ ലംഘകരില്ലാത്ത മാതൃരാജ്യം’ എന്ന ക്യാമ്പയിന് തുടക്കമിട്ടു. വീസാ നിയമങ്ങള്‍ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ, അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്താനും പകരം അത്തരക്കാരെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കാനും അതുവഴി താമസകാര്‍ക്ക് ജിഡിആര്‍എഫ്എയുടെ പ്രശംസാപത്രം നേടുന്നതിനുള്ള അവസരമാണ് ക്യാമ്പിയിന്‍ മുന്നോട്ട്് വെക്കുന്നത്.
മറ്റുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പ് അല്ലെങ്കില്‍ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ ഒരു കാരണവശാലും ജോലിയ്ക്ക് നിയമിക്കരുതെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യവെക്കുന്നതെന്ന് ജി ഡിആര്‍എഫ്എ സെക്ഷന്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗെയ്ത്ത് പറഞ്ഞു.
മാര്‍ച്ച് ഒന്നിന് മുന്‍പ് അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്നവരെപ്പറ്റി വകുപ്പ് നടത്തിയ പഠന-റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ‘നിയമ ലംഘകരില്ലാത്ത മാതൃരാജ്യം’ എന്ന ക്യാമ്പയിനുമായി അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്. താമസകാര്‍ ഒരിക്കലും ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് ഭാഗമാകില്ലെന്ന് പ്രതിജ്ഞയെടുക്കാനും സര്‍ട്ടിഫിക്കറ്റ് നേടുവാനും ജിഡിആര്‍എഫ്എ ദുബയുടെ വെബ്‌സൈറ്റില്‍ അവസരമുണ്ടായിരിക്കുമെന്ന് വകുപ്പ് സംഘടിപ്പിച്ച അവബോധ വെര്‍ച്വല്‍ സെഷനില്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗെയ്ത്ത് വ്യക്തമാക്കി.
യുഎഇ പോലുള്ള സുസ്ഥിരവും സമ്പന്നവുമായ രാജ്യങ്ങളില്‍ ഓവര്‍സ്റ്റേ നിയമലംഘകരോ നിയമവിരുദ്ധമായി താമസിക്കുന്ന ആളുകളോ സ്ഥിരമായി കാണാന്‍ കഴിയും. നമ്മുടെ രാജ്യത്ത് വരുന്ന ആളുകള്‍ എങ്ങനെയെങ്കിലും ഇവിടെ തുടരാന്‍ ശ്രമിക്കുന്നുവെന്ന് ‘ബ്രിഗ് അല്‍ ഗെയ്ത്ത് കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശന വിസ കാലഹരണപ്പെട്ടതിനു ശേഷം റെസിഡന്‍സി പുതുക്കുന്നതില്‍ പരാജയപ്പെട്ടവരോ രാജ്യം വിട്ടുപോകാത്തവരോ ആണ് ഇവരില്‍ ഭൂരിഭാഗമെന്ന് അദ്ദേഹം പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.