Breaking News

കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യ

 

മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്.

‘സെവനോവ് യൂണിവേഴ്‌സിറ്റി കോവിഡ് 19നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയത്. വാക്‌സിന്‍ സുരക്ഷിതമാണ്. ജൂലൈ 15, ജൂലൈ 20 തീയതികളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യും,’ മുഖ്യ ഗവേഷക എലീന സ്‌മോളിയാര്‍ ചുക് ടാസിനോട് പറഞ്ഞതായി എംബസി ട്വീറ്റ് ചെയ്തു.

റഷ്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ ടാസ് പറയുന്നതനുസരിച്ച്‌, ‘സെചെനോവ് സര്‍വകലാശാലയിലെ വാക്‌സിനിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ആദ്യ ഘട്ടം ജൂണ്‍ 18 ന് ആരംഭിച്ചു. 18 വോളണ്ടിയര്‍മാരുടെ ഒരു സംഘത്തിനാണ് വാക്‌സിനേഷന്‍ നല്‍കിയത്.’ 20 പേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പിന് ജൂണ്‍ 23 നാണ് വാക്‌സിനേഷന്‍ നല്‍കിയത്.പരീക്ഷണത്തിന് വിധേയരായ വോളന്‍റിയര്‍]മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രി വിടുമെന്നും അധികൃതര്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് എന്ന് സ്‌മോലിയാര്‍ക്കിനെ ഉദ്ധരിച്ച്‌ ടാസ് പറഞ്ഞു.

റെഗുലേറ്റര്‍മാരുടെ അംഗീകാരത്തെത്തുടര്‍ന്ന് ചൈനയുടെ സിനോവാക് ബയോടെക് കൊറോണ വൈറസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. സിനോവാക് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബ്രസീലില്‍ ആരംഭിച്ചു. ബ്രസീലിയന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഇന്‍സ്റ്റിറ്റ്യൂട്ടോ ബ്യൂട്ടാന്‍റനുമായി സഹകരിച്ചാണ് പഠനം നടത്തുക.വാക്‌സിനേഷന്‍ കാന്‍ഡിഡേറ്റുകള്‍ ആസ്ട്രാസെനെക്ക-യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡും ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പും (സിനോഫാര്‍ം) വികസിപ്പിച്ചെടുത്തിട്ടുണ്ട്. മോഡേണയുടെ അവസാനഘട്ട ട്രയല്‍ ഈ മാസം ആരംഭിക്കും.

ഇന്ത്യയില്‍, ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിന്‍ സാമ്പിളുകള്‍ ഗുണനിലവാരവും സുരക്ഷാ പരിശോധനയും നടത്തുന്നുണ്ട്. കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ റഷ്യ നിലവില്‍ നാലാം സ്ഥാനത്താണ്. 727,162 കേസുകളും 11, 335 മരണങ്ങളും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ചത് അമേരിക്കയാണ്, ബ്രസീലും ഇന്ത്യയും തൊട്ടുപിന്നിലുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.