News

റോ-റോ, റോ-പാക്‌സ്, ഫെറി സര്‍വീസുകള്‍ക്ക് പുതിയ റൂട്ടുകള്‍ കണ്ടെത്തി

 

ഡല്‍ഹി: സാഗര്‍മാല പദ്ധതിയുടെ കീഴില്‍ തീരദേശ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജല ഗതാഗത മന്ത്രാലയം നിരന്തരം ശ്രമിച്ചു വരുന്നു. രാജ്യത്തിന്റെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്‌ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗര്‍മാല.

കൊച്ചി, മുംബൈ /ജെ.എന്‍.പി.ടി, ഗോവ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര കേന്ദ്രങ്ങളും ഛത്തോഗ്രാം (ബംഗ്ലാദേശ്), സെയ്‌ഷെല്‍സ് (ഈസ്റ്റ് ആഫ്രിക്ക), മഡഗാസ്‌കര്‍ (ഈസ്റ്റ് ആഫ്രിക്ക), ജാഫ്‌ന (ശ്രീലങ്ക) എന്നീ നാല് ഇടങ്ങളെ ബന്ധിപ്പിക്കുന്ന 6 അന്താരാഷ്ട്ര റൂട്ടുകളും ഫെറി സര്‍വീസുകള്‍ ഉപയോഗിച്ചുള്ള ഉള്‍നാടന്‍ ജലപാതയ്ക്കായി മന്ത്രാലയം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാഗര്‍മാല ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് വഴി സ്വകാര്യ ഓപ്പറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തി രാജ്യത്തെ വിവിധ ജലപാതകളില്‍ റോ-റോ, റോ-പാക്‌സ്, ഫെറി സര്‍വീസുകള്‍ നടത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നു. ഗതാഗത സംവിധാനം വര്‍ദ്ധിപ്പിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമയവും ചെലവും ലാഭിക്കുക, റോഡ്-റെയില്‍ ശൃംഖലയുടെ തിരക്ക് കുറയ്ക്കുക എന്നിവയാണ് ഉദ്ദേശലക്ഷ്യങ്ങള്‍.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.