ദുബായ്: 2020ല്‍ ലോകത്തെ മാറ്റി മറിച്ച ഭരണാധികാരികളുടെ പട്ടികയില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. മധ്യേഷ്യയില്‍ സമാധാനം സൃഷ്ടിച്ചയാള്‍ എന്നാണ് ബ്ലൂംബര്‍ഗ് ശൈഖ് മുഹമ്മദിനെ വിശേഷിപ്പിക്കുന്നത്. ബ്ലൂംബര്‍ഗ് പുറത്തിറക്കിയ അമ്പത് രാഷ്ട്ര നേതാക്കളുടെ പട്ടികയിലാണ് ശൈഖ് മുഹമ്മദ് ഇടം പിടിച്ചത്.
ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാദ്ധ്യമാക്കി പശ്ചിമേഷ്യന്‍ ഭൂമി ശാസ്ത്രം മാറ്റിയെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ആദ്യമായി ഒരു ഗള്‍ഫ് രാജ്യം നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തയ്യാറായത്. ജോര്‍ദാന്‍-ഇസ്രയേല്‍ സമാധാന ഉടമ്പടിക്ക് ശേഷം അറബ് ലോകത്തെ ഏറ്റവും വലിയ ചുവടുവെപ്പാണ് ഇസ്രയേലുമായുള്ള നയതന്ത്ര കരാര്‍ എന്നാണ് മാധ്യമം വിശേഷിപ്പിച്ചത്.
നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍, നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആപ്പിള്‍ സിഇഒ ടിം കുക്ക്, റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.