Kerala

മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരമല്ല

 

വാർത്താ വിനിമയത്തിനു ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു ഐ.ടി.എസ് പറഞ്ഞു.

ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മൊബൈൽ ടവറുകളിൽ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷൻ അപകടകരമല്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഗോളതലത്തിൽ നടത്തിയിട്ടുള്ള നിരന്തര പഠനങ്ങൾക്കൊപ്പം 2014 ൽ അലഹബാദ് ഹൈകോടതിയുടെ ലക്‌നോ ബഞ്ചിന്റെ നിർദേശപ്രകാരം വിവിധമേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലും പഠനം നടന്നിട്ടുണ്ട്. മൊബൈൽ ടവറുകളുടെ റേഡിയേഷൻ പരിധിയിൽ ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഈ സമിതി പൂർണമായും അംഗീകരിച്ചു. വിവിധ മേഖലകളിൽ രാഷ്ട്രത്തിന്റെ സമൂല വികസനത്തിനും സത്വര വളർച്ചക്കും അടിസ്ഥാനമൊരുക്കുന്നതിൽ മൊബൈൽ വാർത്താവിനിമയ സംവിധാനങ്ങൾ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ ബ്രോഡ്ബാൻഡ് സൗകര്യം ഒരുക്കുവാൻ മൊബൈൽ സാങ്കേതികത അത്യാവശ്യമാണ് .

മൊബൈൽ ടവറുകളുടെ റേഡിയേഷൻ പരിധി കർശമായി പാലിക്കുവാൻ എല്ലാ സേവനദാതാക്കൾക്കും കേന്ദ്രസർക്കാരും ടെലികോം വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. കേരളത്തിൽ ആകെയുള്ള 89345 മൊബൈൽ ടവറുകളിൽ 44750 എണ്ണത്തിന്റെയും പരിശോധന ഇതിനോടകം ടെലികോം വകുപ്പ് പൂർത്തിയാക്കി സർക്കാർ നിർദ്ദേശമനുസരിച്ചുള്ള റേഡിയേഷൻ പരിധി കർശനമായി പാലിക്കുന്നു എന്നുറപ്പ് വരുത്തിയിട്ടുണ്ടെന്നു ഡോ.പി.ടി.മാത്യു അറിയിച്ചു .

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.