തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കേബിളിങ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ ഫോണ്‍ പദ്ധതി തകര്‍ക്കാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റ്‌രംഗം കുത്തകയാക്കി വന്‍ ലാഭം കൊയ്തുകൊണ്ടിരിക്കുന്ന ചില വന്‍ കമ്പനികളുടെ വിടുപണിയാണ് കെ ഫോണ്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ എന്തു വില കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ വളര്‍ച്ചയുമൊക്കെ ലക്ഷ്യം വെക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സൗകര്യം മൗലീകാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ആ അവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് കെ ഫോണ്‍. കെ.എസ്.ഇ.ബിയും ഐടി വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ടി.എല്ലും ചേര്‍ന്നാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ വിവരസാങ്കേതിക വിദ്യയുടെ ഒരു ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കെ ഫോണ്‍ പദ്ധതിക്കുള്ളത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകളിലൂടെ ഫൈബര്‍ ഒപ്ടിക് കേബിള്‍ വലിച്ച് സംസ്ഥാനത്തൊട്ടാകെ ഒരു ഫൈബര്‍ നെറ്റ് വര്‍ക്ക് ഒരുക്കുകയും സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും 30,000 ത്തിലധികം സര്‍ക്കാര്‍ സ്ഥാപാനങ്ങളിലും ഇന്റര്നെറ്റ് കണക്ഷന്‍ എത്തിക്കുകയാണ് പദ്ധതി. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ പദ്ധതിയുടെ നിര്‍മ്മാണം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഏല്‍പ്പിക്കുകയും നിര്‍മ്മാണം നടന്നു വരുകയുമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.