തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കെ.സി ജോസഫ് എംഎല്‍എ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് നല്‍കി. നാല് വടക്കന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് ഡിസംബര്‍ 12 ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് നോട്ടീസില്‍ പറയുന്നത്.
കോവിഡ് വാക്‌സിന്റെ വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തിരുമാനം ഉണ്ടാകുന്നതിനു മുമ്പ് ഇതു സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ പോലും ഇല്ലാതെയും സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര പരിശോധന ഇല്ലാതെയും കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം തദ്ദേശതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്‌സിന്റെ വിതരണചെലവ് കേന്ദ്രം വഹിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന ഗവണ്മെന്റ് സമര്‍പ്പിച്ചതായി അറിയുന്നു. ഈ കാര്യത്തില്‍ കേന്ദ്രതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ജനങ്ങളില്‍ ഭയപ്പാട് ഉണ്ടാക്കുന്ന രീതിയില്‍ രണ്ടുദിവസമായി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് കോവിഡ് രോഗം പടരാന്‍ ഇടയുണ്ടെന്ന് ആരോഗ്യമന്ത്രി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെ ഭയപ്പാട് ഉണ്ടാക്കിയശേഷം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് മുഖ്യമന്ത്രി ദൃശ്യമാധ്യമങ്ങളില്‍ തല്‍സമയ പ്രക്ഷേപണ സൗകര്യങ്ങളോടെ നടത്തിയ വാഗ്ദാനം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വോട്ടര്‍മാരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇടതുമുന്നണിക്കും അനുകൂലമായി സ്വാധീനിക്കാന്‍ നടത്തിയതാണ്. ഈ ഉദ്ദേശം ഇല്ലെങ്കില്‍ ഡിസംബര്‍ 14ന് പോളിംഗിന് ശേഷം ഈ പ്രഖ്യാപനം നടത്തിയാല്‍ മതിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബോധപൂര്‍വ്വം കരുതിക്കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാഗ്ദാനം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമായതിനാല്‍ ഈ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കെ.സി ജോസഫ് അഭ്യര്‍ത്ഥിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.