തിരുവനന്തപുരം: അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ നിര്‍ത്തുമെന്ന് പറയുന്ന എംഎം ഹസ്സനെതിരെ മന്ത്രി എ.കെ ബാലന്‍. ഒറ്റപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരു പദ്ധതി തന്നെ വേണ്ടെന്ന് പറയുന്നത് എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷന്റെ ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമാണ്. തെറ്റു ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകളും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ആലോചിക്കാന്‍ പോലും കഴിയാത്തതാണെന്നും ജന ജീവിതത്തെയാകെ ഗുണപരമായി മാറ്റിയ പദ്ധതികളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അവരെ തിരിഞ്ഞു കുത്തുകയാണ്. എല്‍ ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മിഷനുകളും തകര്‍ക്കുമെന്ന് പറയുന്ന എംഎം ഹസ്സന്‍ ലൈഫ് മിഷന്റെ ഗുണഭോക്താക്കളോട് പോയി പറയാന്‍ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ലൈഫ്മിഷന്റെ കീഴിലാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി. കെ. വേലായുധന്റെ ഭാര്യ ഗിരിജക്ക് ഫ്‌ളാറ്റ് ലഭിച്ചതെന്നും അവരോട് പോയി ഇതൊക്കെ പോയി പറയാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. മരിച്ചാലും സര്‍ക്കാരിന്റെ ഈ സഹായം മറക്കില്ലെന്നാണ് ഗിരിജ തന്നോട് പറഞ്ഞതെന്നും ഇതു തന്നെയാണ് ലക്ഷകണക്കിന ജനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുപോലെ ഹസ്സന്‍ താമസിക്കുന്ന വഴുതക്കാട് പ്രദേശത്തുള്ള സര്‍ക്കാര്‍ സ്‌കൂളും സര്‍ക്കാര്‍ ആശുപത്രിയും പോയി നോക്കണമെന്നും അവിടുത്തെ ജനങ്ങളോട് ആര്‍ദ്രം പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയും ഇല്ലാതാക്കുമെന്ന് പറഞ്ഞാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹരിതം പദ്ധതിയുടെ ഭാഗമായി 1.31 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍ക്കൃഷി ചെയ്തു. 2466 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കി. 1391 കിലോമീറ്റര്‍ തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. 3900 കുളങ്ങള്‍ നവീകരിച്ചു, 16665 കിണറുകള്‍ റീചാര്‍ജു ചെയ്യുകയും ചെയ്തു. ഈ നാല് മിഷനുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് നിര്‍വഹിച്ചതെന്നും ഇന്ത്യ ശ്രദ്ധിക്കേണ്ട നേട്ടമാണ് ഈ നാല് മിഷനുകളും നേടിയതെന്ന്് പിന്നീട് അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം പ്രസംഗിക്കുകയും ചെയ്‌സതുവെന്നും മന്ത്രി പറഞ്ഞു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.