അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്. മെട്രോമാൻ ശ്രീധരന്‍ സാറിന്റെ റിപ്പോര്‍ട്ട്, മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് എന്നീ മൂന്ന് റിപ്പോര്‍ട്ടുകൾ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തില്‍ സ്റ്റേ ചെയ്തത്. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്.
വിഷയത്തിൽ അറിവുള്ള ഇ. ശ്രീധരന്‍ സാറിന്റെയും, മദ്രാസ് ഐ.ഐ.ടിയുടെയും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയർമാരുടേയും പാലം പൊളിച്ചുപണിയണമെന്നുള്ള റിപ്പോര്‍ട്ട് തള്ളികളഞ്ഞിട്ട് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയര്‍മാരുടെയും റിട്ടയേർഡ് എഞ്ചിനീയര്‍മാരുടെയും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തില്‍ വിജയിച്ചത്.
9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാമെന്ന് ഇ.ശ്രീധരന്‍ സാര്‍ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 18 കോടി രൂപയും അദ്ദേഹം ആദ്യം മുടക്കാമെന്നും ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കില്‍ പാലം പണി ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അത് എഞ്ചിനീയറിംഗ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. എന്തായാലും ഇന്നത്തെ സുപ്രീംകോടതി പ്രൊഫഷണലിസം അംഗീകരിച്ചു. ഭരണപരമായ തീരുമാനം അംഗീകരിച്ചു. നിയമം ഉയര്‍ത്തിപിടിച്ചു.
ഇതിന് വേണ്ടി വാദിച്ച ശ്രീ വേണുഗോപാല്‍ അഡ്വക്കറ്റ് ജനറല്‍, പ്രത്യേകമായി ഈക്കാര്യത്തില്‍ ഇടപെട്ട ഗവണമെന്റ് പ്ലീഡർ ശ്രീ മനോജ്, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ സേവനങ്ങളെ പ്രത്യേകമായി വിലമതിക്കുന്നു. സംസ്ഥാന സർക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സർക്കാരിൻ്റേയും പൊതുമരാമത്ത് വകുപ്പിൻ്റേയും നിലപാടുകൾക്കുള്ള അംഗീകാരമാണ്. ഈ ധാർമ്മിക വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നു. പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.