Kerala

വ്യാജ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ഇ പി ജയരാജൻ നിയമ നടപടിക്കൊരുങ്ങുന്നു

 

മലയാള മനോരമയും ചില രാഷ്ട്രീയ നേതാക്കളും ചേർന്നു നടത്തുന്ന നെറികെട്ട വ്യക്തിഹത്യക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടിയിലേക്ക്. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ ഇവർക്കെതിരെ മെനയുന്നത്. ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും ക്രൂരമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.

പൊതുപ്രവർത്തകൻ എന്ന നിലയിൽ മന്ത്രിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ മന്ത്രിയുടെ ഭാര്യയ്ക്കും മക്കൾക്കുമെതിരെ മനസ്സാക്ഷിക്കു നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് കടന്നകൈയാണ്. ഇതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നു വ്യക്തം.

സാമാന്യമായ എല്ലാ മാധ്യമമര്യാദകളും ലംഘിക്കുന്നതാണ് മനോരമ തിങ്കളാഴ്ച ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരക്കെതിരെ നൽകിയ വാർത്ത. പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നുവെന്ന പത്രത്തിന്റെ കണ്ടെത്തൽ പച്ചക്കള്ളമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇ പി ജയരാജനാണ് സ്വയംനിരീക്ഷണത്തിൽ പോയത്. ഭാര്യ ഇന്ദിര ക്വാറന്റൈനിലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് കേരളബാങ്ക് കണ്ണൂർ ശാഖയിലെ ലോക്കറിലുള്ള, കുട്ടികളുടെ ആഭരണം എടുക്കാനാണ് അവർ പോയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഇടപാടുകൾ നടത്തിയതും. യഥാർഥ വസ്തുതകൾ മറച്ചുവച്ച് ഒരു ധാർമികതയുമില്ലാതെ കള്ളം പ്രചരിപ്പിക്കുകയാണ് മനോരമ.

ഞായറാഴ്ച മകൻ ജയ്സനെതിരെയും ഇതുപോലെ ഒരടിസ്ഥാനവുമില്ലാത്ത വാർത്ത നൽകി. മനോരമയുടെ അടിസ്ഥാനരഹിത വാർത്ത എൻഫോഴ്സ്മെന്റ് റിപ്പോർട്ടെന്ന നിലയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്. മലയാള മനോരമക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.