പ്രശസ്ത ദക്ഷിണ കൊറിയന്‍ സിനിമാ സംവിധായകനായ കിം കി ഡുക്കിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അനുശോചനം രേഖപ്പെടുത്തി.’ലോകസിനിമയില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമകാലിക ഏഷ്യന്‍ സിനിമയില്‍ വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കി. ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അദ്ദേഹം അഞ്ച് വര്‍ഷം മുമ്പ് പങ്കെടുത്തത് ഓര്‍ക്കുന്നു.
മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ‘സ്പ്രിംഗ് സമ്മര്‍ ഷാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് ‘ എന്ന സിനിമ വലിയ അംഗീകാരം നേടി. ഇനിയും മികച്ച സൃഷ്ടികള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിക്കുമായിരുന്നു. കിം കി ഡുക്കിന്റെ അകാല നിര്യാണം ലോക സിനിമക്കു തന്നെ വലിയ നഷ്ടമാണ്. ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു’.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.