ബമാകോ: പട്ടാളം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് സൈന്യം പ്രസിഡന്റിനെ തടവിലാക്കിയത്.
അര്‍ധരാത്രിയോടെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് കെയ്റ്റ രാജി പ്രഖ്യാപിച്ചത്. സര്‍ക്കാറിനെയും ദേശീയ അസംബ്ലിയെയും പിരിച്ചുവിട്ടതായും രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമത സൈനികര്‍ ഇബ്രാഹിം ബൗബകറിനെയും പ്രധാനമന്ത്രി ബൗബോ സിസ്സേയെയും വ്യാഴാഴ്ചയാണ് തടവിലാക്കിയത്. ഇരുവരെയും തലസ്ഥാനമായ ബമാകോയ്ക്ക് സമീപത്തെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വന്‍ ജനക്കൂട്ടം തെരുവിലിറങ്ങിയിരുന്നു.
അതേസമയം, ഭരണഘടനാവിരുദ്ധമായ അധികാര കൈമാറ്റം നടക്കുന്നതിനെതിരെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും മാലിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപാധികളില്ലാതെ എത്രയും വേഗം കെയ്റ്റയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ സുരക്ഷാ സമിതി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.