കൊല്ലം: മെഡിസെപ് ആദ്യ പദ്ധതിയിലെ പാളിച്ചകൾ ഇല്ലതാക്കിയും എല്ലാ സ്പെഷ്യാലിറ്റി ആശുപത്രികളേയും മെഡിസെപ് പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്നും, സർക്കാർ യാതൊരു വിധ പ്രിമിയം വിഹിതവും നൽകാതെ മുഴുവൻ തുകയും ജീവനക്കാരുടെ ബാദ്ധ്യതയാക്കി മാറ്റിയിരിക്കുന്നത് വഞ്ചനാപരമാന്നെന്നുംകേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പതിനൊന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്ക് കേരളത്തിലെ എല്ലാ പ്രൈവറ്റ് ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ചികിത്സിക്കുവാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ നിന്ന് സ്വകാര്യ ആശുപത്രികളുടെ പിൻമാറ്റത്തിന് ഇടയാക്കാത്ത രീതിയിൽ വേണം പദ്ധതി നടപ്പിലാക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.ഇൻഷുറൻസ് കമ്പനികളുമായി കരാർ ഒപ്പിട്ടതിനു ശേഷം പ്രീമിയം തുക ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം നിശ്ചയിച്ച് ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഏ.വി ഇന്ദു ലാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.എൻ.ഐ.സുധീഷ് കുമാർ, പി.ആർ.അനിൽകുമാർ, ബി.ശ്രീപ്രകാശ്, ഷാനു ഫിലിപ്പ്, അലക്സ്, അജിത ജോയി എന്നിവർ സംസാരിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.