ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്കെതിരായ ഫ്രാന്‍സിന്റെ നേഷന്‍സ് ലീഗ് മത്സരം എംബാപ്പെയ്‌ക്ക് നഷ്ടമാകും. കോവിഡ് പോസിറ്റീവ് കണ്ടെത്തും മുമ്പ് തിങ്കളാഴ്‌ച ടീമിന്റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു 21കാരനായ താരം. കോവിഡിനെ തുടര്‍ന്ന് വിശ്രമത്തിലാകുന്ന നാലാം ഫ്രഞ്ച് ദേശീയ താരമാണ് എംബാപ്പെ.
എംബാപ്പെയുടെ ക്ലബായ പിഎസ്‌ജിയില്‍ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആകുന്ന ഏഴാം പിഎസ്‌ജി താരമാണ് കിലിയന്‍ എംബാപ്പെ. ക്ലബിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍, അര്‍ജന്‍റീനന്‍ താരങ്ങളായ എയ്‌ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവരാണ് ആദ്യം പോസിറ്റീവ് ആയ താരങ്ങള്‍.
പിഎസ്‌ജിയുടെ ആദ്യ നാല് മത്സരങ്ങളും എംബാപ്പെയ്‌ക്ക് നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലെന്‍സിനെതിരായ ആദ്യ മത്സരത്തില്‍ എംബാപ്പെക്ക് പുറമെ നെയ്‌മര്‍ക്കും ഡി മരിയക്കും കളിക്കാനാവാത്തത് പിഎസ്‌ജിക്ക് കനത്ത പ്രഹരമാണ്. കോവിഡ് പോസിറ്റീവ് ആവുന്ന താരങ്ങള്‍ എട്ട് ദിവസം ഐസൊലേഷനില്‍ കഴിയണം എന്നാണ് ലീഗ് ലെ നിയമം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.