ന്യൂഡല്‍ഹി: കോവിഡ് അണ്‍ലോക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാ തീയേറ്ററുകള്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ തീയറ്ററുകള്‍, മാളുകള്‍, വ്യായാമശാലകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. എന്നാല്‍ പുതിയ ശുപാര്‍ശയില്‍ സിനിമാശാലകളെ തുറക്കാന്‍ അനുവദിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് മാളുകളിലെ മള്‍ട്ടീപ്ലക്‌സുകള്‍ക്ക് ബാധകമല്ല എന്നാണ് സൂചന.
രാജ്യത്ത് ലക്ഷക്കണക്കിന് വരുന്ന സാധാരണ സിനിമാശാലകളാണ് കൂടുതലായുള്ളത്. കൊറോണ നിയന്ത്രണങ്ങളോടെ ഇവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. നിരവധി സാധാരണക്കാരുടെ തൊഴില്‍ തിരികെ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താല്‍ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ശുപാര്‍ശയില്‍ സിനിമാ ശാലകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സമുച്ചയങ്ങളെക്കുറിച്ചുമാത്രമാണ് പരാമര്‍ശമുള്ളത്. മാളുകളിലെ സിനിമാശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശുപാര്‍ശയില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.