ദുബായ് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ മാര്‍ച്ച് 19 ശനിയാഴ്ച
നടക്കുന്ന ചടങ്ങില്‍ 2021 ലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണം നടക്കും
ദുബായ് : കലാരംഗത്തും വ്യവസായ സംരംഭ, മെഡിക്കല്‍, ജീവകാരുണ്യ ,മാധ്യമ മേഖലയിലും മികവ് തെളിയിച്ചവര്‍ക്കുള്ള മാസ്റ്റര്‍വിഷന്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ ദുബായ് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
മാര്‍ച്ച് 19 ന് ശനിയാഴ്ച വൈകീട്ട് നാലിനാണ് ചടങ്ങ്. സുരാജ് വെഞ്ഞാറമൂട്, നാദിര്‍ഷാ,ലാല്‍ജോസ്, നിമിഷ സജയന്‍, നടി നേഹ സക്‌സേന, ഗായകരായ സെന്തിര്‍ രമേഷ്, രാജലക്ഷ്മി, നിത്യ മാമ്മന്‍, നാടോടി ഗായിക നാഞ്ചിയമ്മ, യുവഗായകന്‍ വൈഷ്ണവ് ഗിരീഷ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഷോബി തിലകന്‍ മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, പ്രമോദ് രാമന്‍, സ്മൃതി പരുത്തിക്കാട്, ഡോ അരുണ്‍ കുമാര്‍ അഭിലാഷ് ജോണ്‍, അപര്‍ണ സെന്‍, ഹാഷ്മി താജ്, മിഥുന്‍ രമേശ്, എന്നിവര്‍ക്കും എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കും.
യുഎഇയിലെ മാധ്യമപ്രവര്‍ത്തകരായ എംസിഎ നാസര്‍, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, തന്‍സി ഹാഷിര്‍ അലി അല്‍ ഷൗക്, മസ്ഫര്‍ ഫാറൂഖി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുമാന ഖാന്‍, ജീവകാരുണ്യ പ്രവര്‍ത്തകരായ എപി അബ്ദുസമദ്, ഡോ എസ് പി സിംഗ് ഒബ്‌റോയി, സജി ചെറിയാന്‍, വൈദ്യ മേഖലയിലെ മികവിന് ഡോ ലത്തിഫ അല്‍ നുഐമി, ജാസ്മിന്‍ ഷറഫ്, സാഹിത്യമേഖലയില്‍ നിന്ന് ഷീലാ പോള്‍, മുഹമദ് വെമ്പായം, കവി അനില്‍ കുരിയത്ത്, നാടക മേഖലയിലെ മികവിന് ഫ്രാന്‍സിസ് ടി മാവേലിക്കര, നടി രജനി മേലൂര്‍, നര്‍ത്തകി നിമ്മി ആര്‍ ദാസ്
എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.
ബിസിനസ് മേഖലയിലെ മികവിന് സംരംഭകരായ കെപി ശിവകുമാര്‍, ഡോ അബ്ദുള്‍ കരിം, ജോര്‍ജ് ഈപ്പന്‍, കെ കെ അഷ്‌റഫ്, റിക്ത ജന, സജി തോമസ്. ഹുസൈന്‍ മൂസ, എന്‍വിഎസ്എസ് ശര്‍മ, വിജി സജി, ഹംസ കൊളങ്ങരുകത്ത്, ഹെഡ്ജസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാദിഖ് കോപത്ത്, ഡോ സോമന്‍പിള്ള, സുന്ദരം ജെയസുരേഷ് ബിസിനസ് മേഖലയിലെ മികവിന് സംരംഭകരായ കെപി ശിവകുമാര്‍, ഡോ അബ്ദുള്‍ കരിം, ജോര്‍ജ് ഈപ്പന്‍, കെ കെ അഷ്‌റഫ്, റിക്ത ജന, സജി തോമസ്. ഹുസൈന്‍ മൂസ, എന്‍വിഎസ്എസ് ശര്‍മ, വിജി സജി, ഹംസ കൊളങ്ങരുകത്ത്, ഹെഡ്ജസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാദിഖ് കോപത്ത്, ഡോ സോമന്‍പിള്ള, സുന്ദരം ജെയസുരേഷ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
റിട്ട, ജസ്റ്റീസ് കെമാല്‍പാഷ, സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി, എലൈറ്റ് ഗ്രൂപ്പ് എംഡി ആര്‍ ഹരികുമാര്‍, എയര്‍ മാസ്റ്റര്‍ എംഡി ഫിറോസ് അബ്ദുള്ള, വൈറ്റ് ഫീല്‍ഡ് ഗ്രുപ്പ് ബിനോയ് വര്‍ഗീസ് എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി മീഡിയാ പ്രൊഡക്ഷന്‍ ഹൗസായ മാസ്റ്റര്‍വിഷന്‍ ഇന്റര്‍നാഷണല്‍ എല്ലാ വര്‍ഷവും പ്രതിഭാപുരസ്‌കാരങ്ങള്‍ നല്‍കാറുണ്ട്. മീഡിയ, പരസ്യ രംഗത്ത് പരിചയസമ്പന്നനായ എം മുഹമദ് റഫീഖാണ് മാസ്റ്റര്‍വിഷന്റെ മാനേജിംഗ് ഡയറക്ടര്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.